പ്രാര്‍ഥനയില്‍ മുഴുകി പ്രവാസിലോകം
അക്ബര്‍ പൊന്നാനി
Posted on: 23 Jan 2015
സൗദിയിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യക്കാരും അവരിലെ സജീവ വ്യൂഹമായ മലയാളികളും അബ്ദുള്ള രാജാവിന്റെ വിയോഗത്തില്‍ അതീവ ദു:ഖിതരാണ്. വാരാന്ത അവധി ദിനമായ വെള്ളിയാഴ്ചയും ശനിയാഴ്ചയും രാജ്യത്തെങ്ങും അരങ്ങേറാനിരുന്ന നിരവധി പരിപാടികള്‍ എല്ലാം ദു:ഖാച്ചരണത്തിന്റെ ഭാഗമായി മലയാളി കൂട്ടായ്മകള്‍ വേണ്ടെന്നു വച്ചു. പലയിടങ്ങളിലും പ്രത്യേക അനുശോചന പരിപാടികള്‍ക്ക് രൂപം കൊടുത്തിട്ടുണ്ട്. പ്രാര്‍ഥനാപൂര്‍വ്വം പരസ്പരവും സ്വദേശികളുമായ് ആശ്ലേഷിച്ചും ദുഃഖത്തില്‍ പങ്കെടുക്കുകയാണ് മലയാളികളും. അബ്ദുള്ള രാജാവിന്റെ വിയോഗത്തില്‍ മലയാളി സംഘടനകളുടെയും വ്യക്തികളുടെയും അനുശോചന പ്രസ്താവനകള്‍ പ്രവഹിക്കുകയാണ്.
from kerala news edited
via IFTTT