121

Powered By Blogger

Friday, 23 January 2015

സുനന്ദയുടെ മരണം: മാധ്യമ പ്രവര്‍ത്തക നളിനി സിംഗിന്റെ മൊഴിയെടുക്കും









Story Dated: Friday, January 23, 2015 01:48



mangalam malayalam online newspaper

ന്യുഡല്‍ഹി: സുനന്ദ പുഷ്‌ക്കറുടെ ദുരൂഹ മരണത്തില്‍ മാധ്യമപ്രവര്‍ത്തക നളിനി സിംഗില്‍ നിന്നും ഡല്‍ഹി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം ഇന്ന് മൊഴിയെടുക്കും. സുനന്ദയുടെ സുഹൃത്താണ് നളിനി സിംഗ്. ശശി തരൂരിന് മറ്റു സ്ത്രീകളുമായുള്ള ബന്ധത്തില്‍ സുനന്ദ അസ്വസ്ഥയായിരുന്നുവെന്നും ഇക്കാര്യങ്ങള്‍ തന്നോട് പറഞ്ഞിരുന്നുവെന്നും നളിനി നേരത്തെ വെളിപ്പെടുത്തിയിരുന്നു.


പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറും തരൂരും പ്രണയസന്ദേശങ്ങള്‍ കൈമാറിയിരുന്നതായി മരണത്തിന് ഒരു ദിവസം മുന്‍പ് സുനന്ദ വെളിപ്പെടുത്തി. 2013 ജൂണില്‍ ദുബായില്‍ തരൂരും തരാറും മൂന്നു രാത്രികള്‍ ചെലവിട്ടു. കാത്തി എന്ന സ്ത്രീയുമായും തരൂര്‍ ദുബായില്‍ ചെലവഴിച്ചിട്ടുണ്ട്. ഐ.പി.എല്‍ വിഷയത്തില്‍ തരൂരിന്റെ കുറ്റങ്ങള്‍ താന്‍ ഏറ്റെടുത്തു തുടങ്ങിയ കാര്യങ്ങള്‍ സുനന്ദ പറഞ്ഞതായാണ് നളിനി സിംഗിന്റെ വെളിപ്പെടുത്തല്‍.


തരൂരിന്റെ ബ്ലാക്ക്‌ബെറി സ്മാര്‍ട്ട്‌ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്ത മെസേജുകള്‍ വീണ്ടെടുക്കാന്‍ സഹായിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു. തരൂരിന് മുന്‍പും പല സ്ത്രീകളുമായും ബന്ധമുണ്ടെന്നും പറഞ്ഞിരുവെന്നും നളിനി സിംഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു മുമ്പാകെ നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു.










from kerala news edited

via IFTTT