Story Dated: Friday, January 23, 2015 07:42
ന്യൂഡല്‍ഹി: കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീഖറിനെതിരെ കോണ്‍ഗ്രസ്. രാജ്യസുരക്ഷയുടെ കാര്യത്തില്‍ ചില പ്രധാനമന്ത്രിമാര്‍ വിട്ടുവീഴ്‌ച ചെയ്‌തിരുന്നുവെന്ന പരീഖറിന്റെ പ്രസ്‌താവനയെ തുടര്‍ന്നാണിത്. ഒരു മാഗസിന്‍ പ്രകാശന ചടങ്ങിനിടെ പാക് തീവ്രവാദ ബോട്ടിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായിട്ടാണ് പരീഖര്‍ പ്രസ്‌താവന നടത്തിയത്. സൈനിക മേഖലയിലെ നിര്‍ണായക അടിസ്‌ഥാന സൗകര്യമൊരുക്കേണ്ടത് രാജ്യ സുരക്ഷക്ക് ആവശ്യമാണ്. എന്നാല്‍ ചില പ്രധാനമന്ത്രിമാര്‍ ഇതില്‍ പരാജയപ്പെട്ടുവെന്നായിരുന്നു മനോഹര്‍ പരീഖറിന്റെ ആരോപണം.
പരീഖര്‍ പ്രസ്‌താവനയില്‍ വ്യക്‌തത വരുത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. രാജ്യ സുരക്ഷയില്‍ വിട്ടുവീഴ്‌ച നടത്തിയ പ്രധാനമന്ത്രിയുടെ പേര് വെളിപ്പെടുത്താന്‍ പരീഖ് തയ്യാറാകണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ മനീഷ് തിവാരി ആവശ്യപ്പെട്ടു. ഗുരുതരമായ ആരോപമണമാണ് പരീഖറിന്റെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നത്. മുന്‍ പ്രധാനമന്ത്രിമാര്‍ എന്ത് വിട്ട്‌വീഴ്‌ചയാണ് ചെയ്‌തതെന്ന് വ്യക്‌തമാക്കണമെന്നും മനീഷ് തിവാരി ആവശ്യപ്പെട്ടു. പേരുകള്‍ പുറത്ത് വിടാത്ത പക്ഷം മന്ത്രി മാപ്പു പറയണമെന്നും കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു.
from kerala news edited
via IFTTT