121

Powered By Blogger

Friday 23 January 2015

അബ്ദുള്ള രാജാവ്: വിശ്വാസിയായ പരിഷ്‌കരണവാദി








അബ്ദുള്ള രാജാവ്: വിശ്വാസിയായ പരിഷ്‌കരണവാദി


Posted on: 23 Jan 2015


ഭൂമിയിലെ ഏറ്റവും യാഥാസ്ഥിതികമായ ഒരു രാജ്യത്തിന്റെ പരമാധികാരിയായിരിക്കുമ്പോഴും പാശ്ചാത്യ രാജ്യങ്ങളുമായി നല്ല ബന്ധം പുലര്‍ത്താന്‍ അബ്ദുള്ള രാജാവിന് കഴിഞ്ഞിരുന്നു. അമേരിക്കയുമായും ബ്രിട്ടനുമായും അടുത്ത ബന്ധം പുലര്‍ത്തുന്നതില്‍ അദ്ദേഹം പ്രത്യേക താല്‍പര്യമെടുത്തു. സൗദിയുടെ പരിഷ്‌കര്‍ത്താവായാണ് അദ്ദേഹം അറിയപ്പെടുന്നത്. മാമൂലുകള്‍ക്കെതിരെ പോരാടിയും സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിച്ചും ധീരമായ നിലപാടുകളെടുക്കാന്‍ അദ്ദേഹം തയ്യാറായി. സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കിയതും വനിതകള്‍ക്ക് ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ അനുവാദം നല്‍കിയതും അബ്ദുള്ള രാജാവായിരുന്നു.

അറബ് ലോകത്ത് വിവിധരാജ്യങ്ങളില്‍ ഭരണാധികാരികള്‍ക്കെതിരെ ജനങ്ങള്‍ പ്രക്ഷോഭത്തിനിറങ്ങിയപ്പോള്‍ അബ്ദുള്ള രാജാവിന്റെ ഭരണത്തില്‍ സൗദിയിലെ ജനങ്ങള്‍ തൃപ്തരായിരുന്നു.


2005 ല്‍ കൊണ്ടുവന്ന സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ഫലമായി സൗദിയിലെ യുവജനങ്ങള്‍ക്ക വിദേശ സര്‍വകലാശാലകളില്‍ ഉന്നതപഠനത്തിന് അവസരം നല്‍കി. ഈ പദ്ധതിയിലൂടെ ഇതുവരെ 25 വിദേശരാജ്യങ്ങളിലായി 70,000 ത്തോളം സൗദി വിദ്യാര്‍ഥികള്‍ പഠനം പൂര്‍ത്തിയാക്കി.


പെണ്‍കുട്ടികളുടെ പഠനത്തിന് ഊന്നല്‍ നല്‍കി ഒരു വിദ്യാഭ്യാസ വകുപ്പില്‍ ഡെപ്യൂട്ടി മന്ത്രിയെ നിയോഗിച്ചു. രാജ്യത്തെ കോടതികളുടെ പ്രവര്‍ത്തനത്തില്‍ സമൂലമായ മാറ്റം കൊണ്ടുവന്നു. ജഡ്ജിമാര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കി. കിങ് അബ്ദുള്ള ശാസ്ത്ര-സാങ്കേതിക സര്‍വകലാശാല തുടങ്ങി. നീണ്ട 10 വര്‍ഷക്കാലത്തെ ഭരണകാലത്ത് ഒരിക്കല്‍ പോലും അഴിമതിയുടെ കറപുരളാത്ത വ്യക്തി. സൗദിയിലെ വിശ്വാസങ്ങള്‍ക്ക് പ്രധാന്യം നല്‍കിക്കൊണ്ട് തന്നെ ഒട്ടേറെ പരിഷ്‌കാരങ്ങള്‍ക്ക് അദ്ദേഹം തുടക്കം കുറിച്ചു. രാജ്യത്ത് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കുന്ന തരത്തില്‍ അദ്ദേഹം നിയമങ്ങള്‍ പരിഷ്‌കരിച്ചു. ലോകത്തെ ഏറ്റവും ധനാഢ്യനായ ഭരണാധികാരികളില്‍ ഒരാളായിരുന്നു അബ്ദുള്ള രാജാവ്.


അബ്ദുള്ള രാജാവിന്റെ അല്‍ സൗദ് രാജവംശമാണ് സൗദി അറേബ്യയെ ഇന്നത്തെ നിലയിലേക്കുയര്‍ത്തിയത് അബ്ദുള്ള രാജാവിന്റെ പിതാവായ അബ്ദുള്‍ അസീസ് ബിന്‍ സൗദാണ് പ്രദേശത്തെ വിവിധ ഗോത്രങ്ങളെ ഒന്നിപ്പിച്ച് രാജ്യത്തിന് ഒരു ഏകീകൃത രൂപം നല്‍കാന്‍ ശ്രമിച്ചു. 1925 ല്‍ മക്കയുടെ അവകാശം പൂര്‍ണ്ണമായും കൈവശപ്പെടുത്തിയ അബ്ദുള്‍ അസീസ് 1932 ല്‍ സൗദി അറേബ്യയുടെ രാജാവായി പ്രഖ്യാപിച്ചു. അബ്ദുള്‍ അസീസ് അല്‍ സൗദിന്റെ 37 മക്കളില്‍ 13 ാമനാണ് അബ്ദുള്ള രാജാവ്.


ഒരു കുടുംബത്തിന്റെ പേരില്‍ അറിയപ്പെടുക്ക ഏക രാജ്യമാണ് സൗദി അറേബ്യ. അബ്ദുള്ള രാജാവിന്റെ അല്‍ സൗദ് രാജവംശമാണ് നൂറ്റാണ്ടുകളായി സൗദി ഭരിക്കുന്നത്. 1700 കളിലാണ് അല്‍ സൗദ് രാജവംശത്തിന്റെ ആരംഭം. ഒരു പ്രാദേശിക ഭരണാധികാരിയായിരുന്ന സൗദ് ബിന്‍ മുഹമ്മദ് ആണ് കുടുംബ സ്ഥാപകന്‍. അദ്ദേഹത്തിന്റെ മകന്‍ മുഹമ്മദ് ബിന്‍ അബ്ദുള്‍ വഹാബ് അധികാരമേറ്റെടുത്തതോടെ കുടുംബത്തിന്റെ അധികാരവും ശക്തിയും വര്‍ധിച്ചു. ഒട്ടോമന്‍ തുര്‍ക്കികളുടെ പടയോട്ടത്തിനിടെ അധികാരം നഷ്ടപ്പെട്ടുവെങ്കിലും രാജവംശം പിന്നീട് കൂടുതല്‍ ശക്തിയോടെ അധികാരത്തില്‍ തിരിച്ചെത്തി.












from kerala news edited

via IFTTT