121

Powered By Blogger

Friday, 23 January 2015

നെല്‍ കര്‍ഷകരുടെ ഉഴവുകൂലി വകമാറ്റി വോട്ടിംഗ്‌ മെഷീന്‍ വാങ്ങുന്നതിനെതിരേ വ്യാപക പ്രതിഷേധം











Story Dated: Friday, January 23, 2015 02:27


ആനക്കര: കപ്പൂര്‍ പഞ്ചായത്തില്‍ നെല്‍ കര്‍ഷകരുടെ ഉഴവുകൂലി വകമാറ്റി വോട്ടിംഗ്‌ മെഷീന്‍ വാങ്ങുന്നതിനെതിരേ വ്യാപക പ്രതിഷേധം. അഞ്ചര ലക്ഷത്തോളം രൂപയാണ്‌ കര്‍ഷകര്‍ക്ക്‌ കൊടുക്കാതെ വകമാറ്റിയിരിക്കുന്നത്‌. മറ്റ്‌ പഞ്ചായത്തുകള്‍ ഉഴവ്‌ കൂലികള്‍ യഥാസമയം കര്‍ഷകന്റെ ബാങ്ക്‌ അക്കൗണ്ടില്‍ നിക്ഷേപിച്ചപ്പോഴാണ്‌ കപ്പൂര്‍ പഞ്ചായത്തിന്റെ ഭാഗത്തു നിന്ന്‌ പാവപ്പെട്ട കര്‍ഷകരെ ദ്രോഹിക്കുന്ന നടപടിയുണ്ടായിട്ടുളളത്‌. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ കപ്പൂര്‍ പഞ്ചായത്തിലെ മുഴുവന്‍ പാടശേഖരങ്ങളിലും വിളവിറക്കിയിട്ടുണ്ട്‌. പാട്ടത്തിനെടുത്തും മറ്റുമാണ്‌ കര്‍ഷകര്‍ നെല്‍കൃഷി നടത്തിയിട്ടുള്ളത്‌. ഉഴവ്‌ കൂലി മാസങ്ങള്‍ കഴിഞ്ഞിട്ടും ലഭ്യാമാകാത്തതിനെ തുടര്‍ന്ന്‌ കര്‍ഷകര്‍ പരാതിയുമായി കൃഷിഭവനില്‍ ചെന്നപ്പോഴാണ്‌ തുക വകമാറ്റിയ വിവരം അറിയുന്നത്‌. 60 ശതമാനം പഞ്ചായത്തും ഇരുപത്‌ ശതമാനം വീതം ബ്ലോക്ക്‌, ജില്ലാ പഞ്ചായത്തുകളുമാണ്‌ വിഹിതം നല്‍കുന്നത്‌. ഇതിലെ 60 ശതമാനമാണ്‌ പഞ്ചായത്ത്‌ വകമാറ്റിയത്‌.










from kerala news edited

via IFTTT