Story Dated: Friday, January 23, 2015 02:31
മാനന്തവാടി: കാട്ടുപോത്ത് ഭീതിയില്‍ എടവക പഞ്ചായത്തിലെ ഗ്രാമങ്ങള്‍. കല്ലോടി, അയിലമൂല, ഒരപ്പ്, മാങ്ങലാടി, അഗ്രഹാരം, പാണ്ടിക്കടവ് പ്രദേശങ്ങളിലാണ് കാട്ടുപോത്ത് വിലസുന്നത്. വനപ്രദേശങ്ങളില്‍ നിന്നും ഏറെ അകലെയുള്ള പ്രദേശങ്ങളിലാണ് കാട്ടുപോത്ത് എത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ചേര്യംകൊല്ലിയില്‍ കണ്ട കാട്ടുപോത്താണ് ഇന്നലെ എടവകയിലെ പലഭാഗങ്ങളിലും എത്തിയത്. വീടുകളുടെ മുറ്റത്തും തോട്ടങ്ങളിലും മറ്റും അപ്രതീക്ഷിതമായി കാട്ടുപോത്തിനെ കണ്ട പ്രദേശവാസികള്‍ ഭീതിയിലാണ്. സമീപത്ത് വനം ഇല്ലാത്തതിനാല്‍ അനുകൂലസാഹചര്യം വന്നാല്‍ കാട്ടുപോത്തിനെ മയക്കുവെടി വച്ച് പിടിച്ച് കാട്ടില്‍ വിടാന്‍ വനപാലകര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. മാനന്തവാടി ഫോറസറ്റ് റേഞ്ച് ഓഫീസര്‍ പി.സോമരാജ്, ബത്തേരി വെറ്ററിനറി സര്‍ജന്‍ ജിജി, പ്രദീപ് എന്നിവരടങ്ങുന്ന സംഘവും, വനപാലകരും പോലീസും നാട്ടുകാരും പ്രദേശത്ത് തെരച്ചില്‍ നടത്തുന്നുണ്ട്.
from kerala news edited
via IFTTT