Story Dated: Friday, January 23, 2015 07:24
പെഷാവര്‍: അക്ഷയ് കുമാര്‍ നായകനായ ബോളിവുഡ് ചിത്രം ബേബിയുടെ പ്രദര്‍ശനം പാകിസ്താന് നിരോധിച്ചു. മുസ്ലീങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് ബേബിയുടെ പ്രമേയമെന്ന് ആരോപിച്ചാണ് ചിത്രത്തിന് പാകിസ്താന് സെന്‍സര്‍ ബോര്‍ഡ് വിലക്ക് ഏര്‍പ്പെടുത്തിയത്. തീവ്രവാദ ആക്രമണം നടത്തുന്ന സംഘത്തെ നായകന് നേരിടുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
അക്ഷയ് കുമാര്‍ ആക്ഷന്‍ റോളിലെത്തുന്ന ചിത്രത്തില്‍ തീവ്രവാദികളായി ജാവേദ്, തൗഫീഖ് ബിലാല്‍ എന്നീ പേരുകള്‍ ഉപയോഗിച്ചത് മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും പാക് സെന്‍സര്‍ ബോര്‍ഡ് ചൂണ്ടിക്കാട്ടി. നീരജ് പാണ്ഡേയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വിച്ചിരിക്കുന്നത്. അക്ഷയ് കുമാറിന് പുറമെ അനുപം ശേഖര്‍, റാന ദഗുപതി, തപ്സി പന്നു എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
from kerala news edited
via IFTTT