Story Dated: Friday, January 23, 2015 02:25
തിരുവനന്തപുരം: റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായി വഞ്ചിയൂരില്‍ ആറ് മരങ്ങള്‍ മാത്രമാണ് മുറിച്ചുമാറ്റുന്നതെന്ന് ജില്ലാ കലക്‌ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. മറ്റ് മരങ്ങള്‍ ചില്ലകള്‍ വെട്ടിയൊതുക്കി സംരക്ഷിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ആവശ്യമെങ്കില്‍ ഇവയുടെ കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും. ഓടയുടെ നിര്‍മ്മാണത്തിന് വന്‍ ക്രെയിനുകള്‍ ഉപയോഗിക്കേണ്ടതിനാല്‍ വഞ്ചിയൂര്‍ കോടതി ജംഗ്‌ഷന്‍ മുതല്‍ പഴയ കലക്‌ടറേറ്റ് വരെ ഞായറാഴ്‌ച രാവിലെ എട്ടുമണി മുതല്‍ വൈകിട്ട് ആറുവരെ ഗതാഗതം നിരോധിച്ചതായും ജില്ലാ കലക്‌ടര്‍ അറിയിച്ചു.
from kerala news edited
via IFTTT