121

Powered By Blogger

Friday, 23 January 2015

സൗദി രാജാവ് അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ് അന്തരിച്ചു








സൗദി രാജാവ് അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ് അന്തരിച്ചു


Posted on: 23 Jan 2015


റിയാദ്: സൗദി ഭരണാധികാരിയും ഇരു തിരുഗേഹങ്ങളുടെ സേവകനുമായ അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ് (90) അന്തരിച്ചു. ശ്വാസകോശ രോഗത്തെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. സൗദി സമയം ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. ഡിസംബര്‍ 31 നാണ് ന്യൂമോണിയയെത്തുടര്‍ന്ന് അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.

അദ്ദേഹത്തിന്റെ സഹോദരന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ്(79) പുതിയ രാജാവായി സ്ഥാനമേല്‍ക്കും. അന്തരിച്ച രാജാവിന്റെ അര്‍ധ സഹോദരന്‍ മുഖ്‌റിനാണ് പുതിയ കിരീടാവകാശി.


സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം നടന്നേക്കും. പുതിയഭരണാധികാരിയുടെ സ്ഥാനമേല്‍ക്കല്‍ ചടങ്ങും ഇന്ന് തന്നെ നടക്കും.രാജാവിന്റെ നിര്യാണത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ അനുശോചിച്ചു.


ആധുനിക സൗദി അറേബ്യയുടെ സ്ഥാപകനായ അബ്ദുള്‍ അസീസ് അല്‍ സൗദിന്റെ 37 മക്കളില്‍ 13 ാമനാണ് അബ്ദുള്ള രാജാവ്. മാതാവ് ഫഹ്ദ രാജാവിന്റെ 16 ഭാര്യമാരില്‍ എട്ടാമത്തെയാളായിരുന്നു. കൊട്ടാരത്തിലെ ഇസ്ലാമിക് സ്‌കൂളില്‍ നിന്ന് മതവിദ്യാഭ്യാസവും സാഹിത്യവും ശാസ്ത്രവും പഠിച്ച അബ്ദുള്ള രാജാവ് 1961 ല്‍ മക്കയുടെ മേയറായി ഭരണരംഗത്ത് തുടങ്ങി. 1962 ല്‍ സൗദി നാഷണല്‍ ഗാര്‍ഡിന്റെ കമാന്‍ഡറായി. 1975 ല്‍ അധികാരമേറ്റ ഖാലിദ് രാജാവ് അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ് ഉപപ്രധാനമന്ത്രിയാക്കി ഉയര്‍ത്തി.


1970 കളില്‍ അമേരിക്കയുടെ ഏറ്റവും വലിയ വിമര്‍ശകനായിരുന്നു അബ്ദുള്ള. 1980 ല്‍ ജോര്‍ദ്ദാനും സിറിയയും തമ്മിലുണ്ടാകേണ്ടിയിരുന്ന യുദ്ധം ഇല്ലാതാക്കാന്‍ ഇടപെട്ടതിലൂടെ നയതന്ത്ര രംഗത്തും അദ്ദേഹം സുസമ്മതനായി. 1982 ല്‍ കരീടാവകാശിയും ആദ്യ ഉപപ്രധാനമന്ത്രിയുമായി. അര്‍ധസഹോദരനായ ഫഹദ് രാജാവിന്റെ മരണത്തെ തുടര്‍ന്ന് 2005 ആഗസ്ത് ഒന്നിനാണ് അദ്ദേഹം രാജാവായി സ്ഥാനമേറ്റത്. ലോകത്തെ ഏറ്റവും വലിയ എണ്ണകയറ്റുമതി രാജ്യത്തിന്റെ അധിപനായി ഒരു ദശാബ്ദക്കാലം അദ്ദേഹം ഭരണം നടത്തി.












from kerala news edited

via IFTTT

Related Posts:

  • സിം കാര്‍ഡിനുള്ള ശരിയായ രീതി സിം കാര്‍ഡിനുള്ള ശരിയായ രീതിPosted on: 28 Jan 2015 ബെംഗളൂരു: സിം കാര്‍ഡ് വിതരണത്തിനുള്ള ശരിയായ നടപടിക്രമം പോലീസ് അറിയിച്ചു.അപേക്ഷകന്‍ തിരിച്ചറിയല്‍രേഖയും മേല്‍വിലാസം തെളിയിക്കാനുള്ള രേഖയും ഒരു ഫോട്ടോഗ്രാഫുമായി വിതരണക്ക… Read More
  • ഐ അതുക്കും മേലെയാ ? ഐ അതുക്കും മേലെയാ ?posted on:27 Jan 2015 ഓരോ സിനിമകളും ഓരോ പ്രതീക്ഷയില്‍ തന്നെയാകും എല്ലാ പ്രേക്ഷകരും കാണുന്നുണ്ടാകുക. ഒരു പ്രതീക്ഷയും ഇല്ലാതെ ഒരാളും തിയേറ്ററില്‍ പോയി സിനിമ കാണാന്‍ തയ്യാറാകില്ല ല്ലോ. ഇത്തരത്തില്‍ ഒര… Read More
  • മനപ്പൂര്‍വമുള്ള വെടിവെപ്പല്ലെന്ന് ഫ്ലൈ ദുബായ്‌ മനപ്പൂര്‍വമുള്ള വെടിവെപ്പല്ലെന്ന് ഫ്ലൈ ദുബായ്‌Posted on: 28 Jan 2015 വിദേശമന്ത്രാലയം ഇറാഖ് അംബാസഡറെ വിളിപ്പിച്ചു ദുബായ്: ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനത്തിന് നേരേയുണ്ടായ വെടിവെപ്പ് മനപ്പൂര്‍വമുള്ള ആക്രമണമല… Read More
  • തീവ്രവാദി വരുംമുമ്പേ സിം തയ്യാര്‍ പുറത്തായത് കാര്‍ഡ് വിതരണത്തിലെ ക്രമക്കേടുകള്‍ തീവ്രവാദി വരുംമുമ്പേ സിം തയ്യാര്‍ പുറത്തായത് കാര്‍ഡ് വിതരണത്തിലെ ക്രമക്കേടുകള്‍Posted on: 28 Jan 2015 ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയില്‍ ശിബിഗിരി എന്ന ബോഡോ തീവ്രവാദി പിടിയിലായതോടെ സ്വകാര്യ മൊബൈല്‍ സിംകാര്‍ഡ് വിതരണത്ത… Read More
  • മലയാളത്തിലും ഒരു അമര്‍ അക്ബര്‍ ആന്റണി സിനിമ ബോളിവുഡില്‍ വന്‍ ഹിറ്റായ അമര്‍ അക്ബര്‍ ആന്റണി എന്ന ചിത്രം കാണാത്തവര്‍ ചുരുക്കമാണ്. റീമേക്കൊന്നുമില്ലെങ്കിലും അതേ പേരില്‍ മലയാളത്തില്‍ നാദിര്‍ഷ ആദ്യമായി മലയാളത്തില്‍ ഒരു സിനിമയെടുക്കുകയാണ്. ജയസൂര്യ, പൃഥ്വിരാജ്, ഇന്ദ്രജിത… Read More