Story Dated: Friday, January 23, 2015 02:25
താനൂര്‍: താനൂര്‍ തീരദേശത്തെ കടല്‍ക്ഷോഭിച്ചതിനെ തുടര്‍ന്ന് നിരവധി നാശനഷ്‌ടങ്ങള്‍ സംഭവിച്ചു. ഒരു ഫൈബര്‍ വള്ളം കരിങ്കല്‍ഭിത്തിയിലിടിച്ചു തകര്‍ന്നു. കടല്‍ തീരത്തെ നിരവധി വീടുകളുടെ ഷീറ്റുകളും, ഷീറ്റു സ്‌ഥാപിച്ച കാലുകളും തകര്‍ന്നു. ചില വീടുകളില്‍ വെള്ളം കയറി. ബുധനാഴ്‌ച രാത്രി എട്ടോടെ കടല്‍ കരയിലേക്കു കയറിതുടങ്ങിയിരുന്നു. 11ഓടെ വെള്ളം കരയിലേക്ക് കൂടുതലായി കയറിയതോടെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ വീട് വിട്ടു പുറത്തിറങ്ങി. ഇതേ സമയം കനോലി കനാലിലും വെള്ളം ഉയര്‍ന്നിരുന്നു. വേലിയേറ്റമാണ് ഇതിന് കാരണമെന്നും കാരണവന്മാര്‍ പറയുന്നു. കോര്‍മന്‍ കടപ്പുറം, ഒസാന്‍ കടപ്പുറം എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്.
from kerala news edited
via IFTTT