Story Dated: Wednesday, January 21, 2015 04:20
മധുര: കുടുംബ വഴക്കിനെ തുടര്‍ന്ന് വനിതാ കോണ്‍സ്‌റ്റബിള്‍ പോലീസ് സ്‌റ്റേഷനില്‍ സ്വയം വെടിവച്ചുമരിച്ചു. തമിഴ്‌നാട്ടിലെ നഗുനാകുളം പോലീസ് സ്‌റ്റേഷനിലെ വനിതാ കോണ്‍സ്‌റ്റബിളായ കറുപ്പയ്യി(31)യാണ് ആത്മഹത്യ ചെയ്‌തത്. രാത്രിയിലെ ജോലിക്കിടയില്‍ ഇവര്‍ സര്‍വ്വീസ് തോക്കുപയോഗിച്ച് തലയിലേക്ക് സ്വയം വെടിയുതിര്‍ക്കുകയായിരുന്നു.
ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങളാകാം മരണ കാരണമെന്നാണ് പോലീസ് നിഗമനം. കഴിഞ്ഞ ദിവസവും ഇവര്‍ ഭര്‍ത്താവുമായി വഴക്കിട്ടിരുന്നതായി പോലീസ് പറഞ്ഞു. കറുപ്പയ്യിയുടെ കല്ല്യാണം ഏഴ് വര്‍ഷം മുമ്പ് കഴിഞ്ഞിരുന്നു. പട്ടാളക്കാരനായ ഇവരുടെ ഭര്‍ത്താവ് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നാട്ടില്‍ തിരികെയെത്തി. അവധി കഴിഞ്ഞിട്ടും ഇയാള്‍ തിരികെ ജോലിയില്‍ പ്രവേശിച്ചിരുന്നില്ല. കാര്യം തിരക്കിയപ്പോള്‍ താന്‍ ജോലി ഉപേക്ഷിച്ചതായി ഭര്‍ത്താവ് വെളിപ്പെടുത്തിയതായി സഹപ്രവര്‍ത്തകരോട് കറുപ്പയ്യി പറഞ്ഞിരുന്നു. ഈ സംഭവത്തിന് ശേഷം കറുപ്പയ്യി അസ്വസ്‌ഥയായിരുന്നു. കുടിയനായ ഭര്‍ത്താവിന്റെ കടുത്ത നിലപാടും കുടുംബ വഴക്കുമാകാം മരണ കാരണമെന്നാണ് പോലീസ് പറയുന്നത്.
from kerala news edited
via IFTTT