സമസ്ത ബഹ്‌റിന്‍ മീലാദ് ക്യാമ്പയിന്‍ സമാപനവും കലാമത്സരങ്ങളും
Posted on: 21 Jan 2015
സമാപന സമ്മേളനത്തോടനുബന്ധിച്ച് മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ വെള്ളിയാഴ്ച കാലത്ത് 8.30 മുതല്‍ അര്‍ദ്ധ രാത്രിവരെ നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. മൗലിദ്, ബുര്‍ദ്ദ മജ്‌ലിസ്, പ്രവാചക പ്രകീര്‍ത്തന പ്രഭാഷണങ്ങള്‍, സമൂഹ പ്രാര്‍ത്ഥനാ സദസ്സ് എന്നിവക്കു പുറമെ, സീനിയര്‍ ജൂനിയര്‍ വിഭാഗങ്ങളിലായി വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന ദഫഫ്, സ്‌കൗട്ട്, തുടങ്ങിയ വിവിധ കലാപരിപാടികളും കൊച്ചു വിദ്യാര്‍ത്ഥികളുടെ ഘോഷയാത്രയും നടക്കും.
രാത്രി 8.30 ഓടെ ആരംഭിക്കുന്ന സമാപന സമ്മേളനത്തില്‍ സമസ്തയുടെ നാട്ടില്‍ നിന്നുള്ള പ്രമുഖ വാഗ്മികളടക്കം പ്രമുഖര്‍ സംബന്ധിക്കും. ചടങ്ങില്‍ സമസ്ത ബഹ്‌റിന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ അധ്യക്ഷം വഹിക്കും. ചടങ്ങ് വീക്ഷിക്കാന്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 00973 33987487, 39828718
from kerala news edited
via IFTTT