121

Powered By Blogger

Wednesday, 21 January 2015

10 യുവതി-യുവാക്കള്‍ക്ക്‌ മംഗല്യ സൗഭാഗ്യമൊരുക്കി ഹസന്‍ ഹാജി മാതൃകയായി











Story Dated: Wednesday, January 21, 2015 02:13


വടകര: വാക്കിലും പ്രവൃത്തിയിലും വിവാഹ ധൂര്‍ത്തും ആഢംബരവും ഒഴിവാക്കി ആയഞ്ചേരിയിലെ വ്യാപാരിയായ തൈക്കുറ്റിയില്‍ ഹസന്‍ ഹാജി മാതൃകയായി. ഭാര്യാ സഹോദരിയുടെ മകന്റെ നിക്കാഹ്‌ കര്‍മത്തോടനുബന്ധിച്ച്‌ നിര്‍ധനരായ പത്തു യുവതി-യുവാക്കള്‍ക്ക്‌ ഹസന്‍ ഹാജി മംഗല്യ സൗഭാഗ്യമൊരുക്കി.


ഭാര്യ അയിശ ഹജ്‌ജുമ്മയുടെ സഹോദരിയായ സാജിദയുടേയും ടി.വി അമ്മദിന്റെയും മകന്‍ ശഹീറും ദേവര്‍കോവിലിലെ മണിമലന്‍കണ്ടി അബ്‌ദുല്‍റഹ്‌മാന്റെ മകള്‍ മഅ്‌സൂമയും തമ്മിലുള്ള നിക്കാഹ്‌ കര്‍മത്തോടനുബന്ധിച്ചാണ്‌ ഹസന്‍ ഹാജിയുടെ വീടായ റൗനക്ക്‌ മന്‍സില്‍ പത്തുപേര്‍ ജീവിത പങ്കാളികളാകുന്ന നിക്കാഹ്‌ കര്‍മത്തിനും സാക്ഷിയായത്‌. മണവാട്ടികള്‍ക്കുള്ള ആഭരണങ്ങളും വസ്‌ത്രങ്ങളും വരന്മാര്‍ക്കുള്ള മഹ്‌റും ഹസന്‍ ഹാജിയാണ്‌ ഏര്‍പ്പാടാക്കിയത്‌. വിവാഹ ധൂര്‍ത്തും ആഡംബരവും ഒഴിവാക്കി ലളിതമായ കല്ല്യാണചടങ്ങാണ്‌ സംഘടിപ്പിച്ചത്‌.


മുഹമ്മദ്‌ റഫീഖ്‌-ഷംസിയ, വസിം-മുബീന, നിസാര്‍- ഹസീറ, സാദിഖ്‌-ഫസീല, ദാവൂദ്‌-ഷാഹിന, എന്നിവര്‍ക്കാണ്‌ ഇത്തരമൊരു മംഗല്യ സൗഭാഗ്യമുണ്ടായത്‌. പ്രമുഖ പണ്ഡിതന്‍ ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്നിന്റെ പ്രഭാഷണവും യുവവാഗ്മി റാശിദ്‌ ഗസ്സാലിയുടെ ഉദ്‌ബോധനവും വിവാഹ ചടങ്ങിനെ ധന്യമാക്കി. സമൂഹത്തിന്റെ നാനാ തുറകളിലുള്ള ആയിരങ്ങള്‍ ചടങ്ങില്‍ പങ്കാളികളായി.










from kerala news edited

via IFTTT