Story Dated: Wednesday, January 21, 2015 02:14
മലപ്പുറം: തിരൂരങ്ങാടി താലൂക്ക് പെരുവള്ളൂര്‍ വില്ലേജില്‍ അനധികൃതമായി തരം മാറ്റിയ റി.സ 266/3-ല്‍ പ്പെട്ട നിലം ഭൂമി 15 ദിവസത്തിനകം പൂര്‍വ സ്‌ഥിതിയിലാക്കുന്നതിന് സ്‌ഥലമുടമയ്‌ക്ക് ജില്ലാ കലക്‌ടര്‍ നിര്‍ദേശം നല്‍കി. ഇപ്രകാരം ചെയ്യാത്ത പക്ഷം തിരൂര്‍ ആര്‍.ഡി.ഒ ഭൂമി പൂര്‍വസ്‌ഥിതിയിലാക്കുന്നതിന് നടപടികള്‍ സ്വീകരിച്ച് ചെലവ് സ്‌ഥലമുടമയെ കേട്ടതിന് ശേഷം 1968-ലെ കേരള റവന്യൂ റിക്കവറി നിയമ പ്രകാരം സ്‌ഥലമുടമയില്‍ നിന്നും ഈടാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഈ ഭൂമിയില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കരുതെന്നും കാര്‍ഷികേതര ആവശ്യത്തിന് വൈദ്യുതി കണക്ഷന്‍ നല്‍കരുതെന്നും ഉത്തരവിലുണ്ട്. 2008-ലെ തണ്ണീര്‍ത്തട സംരക്ഷണ നിയമ പ്രകാരം വില്ലേജ് ഓഫീസര്‍ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കണമെന്നും അനധികൃതമായി തരം മാറ്റിയ ഭൂമി സംബന്ധിച്ച് കൈവശരേഖ നികുതി രശീത് എന്നിവ നല്‍കുമ്പോള്‍ അനധികൃതമായി തരം മാറ്റിയ ഭൂമി എന്നെഴുതി ചേര്‍ത്തതിന് ശേഷം മാത്രം നല്‍കണമെന്നും ഉത്തരവിട്ടു.
from kerala news edited
via IFTTT