Story Dated: Wednesday, January 21, 2015 02:13
വടകര: തിരക്കേറിയ ഭാഗത്ത് റോഡ് അശാസ്ത്രീയമായി കുറുകെ കീറിയത് വിനയാവുന്നു. കുഞ്ഞിപ്പള്ളി ടൗണിലാണ് ഡ്രൈയിനേജിനായി ചിറയില്പീടികയിലേക്കുള്ള റോഡ് ആഴത്തില്‍ കീറിയത്. ചെറു വാഹനങ്ങളടക്കം ഇത് മൂലം പ്രയാസപ്പെടുകയാണ്. വാഹനങ്ങള്‍ക്ക് കയറിയിറങ്ങാന്‍ വ്യാപ്തി ഇല്ലാത്ത വിധമാണ് റോഡ് കീറിയിരിക്കുന്നത്. ഇത് കാരണം വാഹനങ്ങളുടെ അടിഭാഗം റോഡില്‍ മുട്ടുന്നത് പതിവായിരിക്കുകയാണ്. റോഡ് കീറിയതിന്റെ മുന്നറിയിപ്പ് സ്ഥാപിക്കാത്തതും പ്രശ്നമായിട്ടുണ്ട്. വേഗതയിലെത്തുന്ന പല വാഹനങ്ങളും അപകടത്തില്‍പ്പെടുന്ന സ്ഥിതിയാണ്. ഇക്കാര്യം അധികൃതരെ നാട്ടുകാര്‍ അറിയിച്ചിരുന്നു.
from kerala news edited
via IFTTT