121

Powered By Blogger

Wednesday, 21 January 2015

ഐഎസിന്റെ കടുത്ത ശിക്ഷ; ഇറാഖില്‍ വിദ്യാ സമ്പന്നകള്‍ ഭീതിയില്‍









Story Dated: Wednesday, January 21, 2015 03:56



mangalam malayalam online newspaper

ജനീവ: ഇസ്‌ളാമിക നിയമങ്ങള്‍ മുന്‍ നിര്‍ത്തി കടുത്ത ശിക്ഷ നടപ്പാക്കുന്ന ഐഎസ്‌ നിയന്ത്രിത പ്രദേശങ്ങളില്‍ വിദ്യാസമ്പന്നകളായ സ്‌ത്രീകള്‍ കടുത്ത സമ്മര്‍ദ്ദത്തില്‍. വിദ്യാഭ്യാസം നേടിയ സ്‌ത്രീകളും വനിതാ പ്ര?ഫഷണലുകളും പൊതു സ്‌ഥാപനങ്ങളിലേക്ക്‌ തെരഞ്ഞെടുപ്പില്‍ മത്സരിച്ചവരുമായ സ്‌ത്രീകളെല്ലാം ഇപ്പോള്‍ ജീവഭയത്തിലാണ്‌ കഴിയുന്നതെന്നാണ്‌ യുഎന്നിന്റെ വിലയിരുത്തല്‍.


അധീനതയിലായി കഴിഞ്ഞ പ്രദേശങ്ങളില്‍ ഇതിനകം അനേകം വധശിക്ഷകളാണ്‌ ഐഎസ്‌ നടപ്പിലാക്കിയതെന്നും മനുഷ്യ ജീവന്‌ പുല്ലുവില കല്‍പ്പിക്കുകയാണെന്നും യു എന്‍ മനുഷ്യാവകാശ ഓഫീസ്‌ വ്യക്‌തമാക്കി. ഇറാഖിന്റെ ഒരു വലിയ ഭാഗം പ്രദേശങ്ങളും സിറിയയുടെ യുദ്ധം തകര്‍ത്ത ഭൂമിയും കാല്‍ക്കീഴിലാക്കിയിട്ടുള്ള ഐഎസ്‌ കഴിഞ്ഞയാഴ്‌ച ചില മോഷ്‌ടാക്കളെ ക്രൂശില്‍ തറച്ചതും ഒരു സ്‌ത്രീയെ വ്യഭിചാരത്തിന്‌ കല്ലെറിഞ്ഞു കൊല്ലുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തു വിട്ടിരുന്നു. മൊസൂള്‍ ഉള്‍പ്പെടെയുള്ള അനേകം പ്രദേശങ്ങളില്‍ അനേകം സ്‌ത്രീകളെ ഐഎസ്‌ വധശിക്ഷയ്‌ക്ക് വിധേയമാക്കിയിരുന്നു. ഈ വര്‍ഷം ആദ്യം മൂന്ന്‌ വനിതാ അഭിഭാഷകരെയും ഐഎസ്‌ വധശിക്ഷയ്‌ക്ക് വിധേയമാക്കിയിരുന്നു.


സ്വവര്‍ഗ്ഗ പ്രണയത്തെ തുടര്‍ന്ന്‌ ഐഎസ്‌ കഴിഞ്ഞ ദിവസം രണ്ടു പുരുഷന്മാരെ കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേയ്‌ക്ക് എറിഞ്ഞു കൊന്നിരുന്നു. ഐഎസ്‌ തീവ്രവാദികളെ ചികിത്സിച്ചില്ലെന്ന കാരണത്താല്‍ നാലു ഡോക്‌ടര്‍മാരെയാണ്‌ മൊസൂളില്‍ ഐഎസ്‌ തീവ്രവാദികള്‍ വധിച്ചത്‌. ഐഎസ്‌ അധീനതയ്‌ക്ക് കീഴില്‍ ന്യൂനപക്ഷങ്ങള്‍ മാത്രമല്ല ഇസ്‌ളാമിക ശരിയ നിയമത്തിന്റെ ഐഎസ്‌ കാഴ്‌ചപ്പാടുകള്‍ ലംഘിക്കുന്നവരെല്ലാം കടുത്ത ശിക്ഷയ്‌ക്ക് വിധേയമാകുമെന്നാണ്‌ കണ്ടെത്തലുകള്‍.










from kerala news edited

via IFTTT