Story Dated: Wednesday, January 21, 2015 02:13
കോഴിക്കോട്: ദേശീയ ഗെയിംസിന് സ്വാഗതമോതി ജില്ലയില്‍ പതിനായിരങ്ങള്‍ റണ്‍ കേരള റണ്ണില്‍ അണിചേര്‍ന്നു. ഏഴ് വെള്ളരിപ്രാവുകളെയും രണ്ടായിരത്തോളം ബലൂണുകളും പറത്തിയാണ് മെഗാറണ്‍ തുടങ്ങിയത്. 614 കേന്ദ്രങ്ങളില്‍ നിന്ന് പുറപ്പെട്ട കൂട്ടയോട്ടത്തില്‍ രാഷ്‌ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും വിദ്യാര്‍ഥികളും വീട്ടമ്മമാരും ഉള്‍പ്പെടെ നാനാതുറകളില്‍പ്പെട്ടവര്‍ പങ്കാളികളായി.
മുഖ്യകേന്ദ്രമായ കോഴിക്കോട് കടപ്പുറത്ത് നടന്ന കൂട്ടയോട്ടം മന്ത്രി ഡോ.എം.കെ. മുനീര്‍ ഫ്‌ളാഗ് ഓഫ് ചെയ്‌തു. എം.കെ. രാഘവന്‍ എം.പി. ഗെയിംസ് പ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു. ഒ.എന്‍.വി. കുറുപ്പ് എഴുതി എം. ജയചന്ദ്രന്‍ സംഗീതം നല്‍കിയ റണ്‍ കേരള റണ്‍ തീം സോങ്ങോടെയാണ് പരിപാടികള്‍ തുടങ്ങിയത്. ഓട്ടത്തിന് കൊഴുപ്പേകാന്‍ ബുള്ളറ്റ് റാലി, സൈക്കിള്‍ റാലി, റോളര്‍ സ്‌കേറ്റിങ്, ജിംനാസ്‌റ്റികസ്‌്, സ്‌കൂള്‍ ബാന്‍ഡ്, ശിങ്കാരി മേളം എന്നിവയും അണിനിരന്നു.
മേയര്‍ പ്ര?ഫ.എ.കെ. പ്രേമജം, എം.എല്‍.എ മാരായ എ. പ്രദീപ് കുമാര്‍, പുരുഷന്‍ കടലുണ്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, ജില്ലാ കലക്‌ടര്‍ സി.എ. ലത, സബ് കലക്‌ടര്‍ ഹിമാന്‍ശുകുമാര്‍ റോയ്, എ.ഡി.ജി.പി. എന്‍. ശങ്കര്‍റെഡ്‌ഡി, സിറ്റി പോലീസ് കമ്മീഷണര്‍ എ.വി. ജോര്‍ജ്, ഡിവിഷണല്‍ ഫോറസ്‌റ്റ് ഓഫീസര്‍ അമന്‍ദീപ് കൗര്‍, ഒളിമ്പ്യന്‍ വി. ദിജു, ദേശീയ ബോക്‌സിങ് താരം കെ. അനാമിക, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.ജെ. മത്തായി, ടി.പി. ദാസന്‍, സിനിമാ സംവിധായകന്‍ വി.എം. വിനു, സി.ഡി.എ. ചെയര്‍മാന്‍ എന്‍.സി. അബൂബക്കര്‍, ആഭരണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.എം. രാജന്‍, യുവജനക്ഷേമബോര്‍ഡ് അംഗം സി.കെ. സുബൈര്‍, ഐ ആന്‍ഡ് പി.ആര്‍.ഡി. മേഖലാ ഡെപ്യൂട്ടി ഡയറക്‌ടര്‍ ടി. വേലായുധന്‍, കെ.സി. അബു, എം.എ. റസാഖ് , പി.വി. ഗംഗാധരന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഖാദര്‍ പാലാഴി, ഡെപ്യൂട്ടി കലക്‌ടര്‍മാരായ സി. മോഹനന്‍, ബി.അബ്‌ദുള്‍ നാസര്‍, ആര്‍.ടി.ഒ. പ്രേമാനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ബാലുശേരി: റണ്‍കേരള റണ്‍ ബാലുശേരിയില്‍ ആവേശമായി. ബാലുശേരിയിലെ മുഴുവന്‍ സ്‌കൂളുകളിലും പരിപാടി നടത്തി. ബാലുശേരി ഗേള്‍സ് ബോയ്‌സ് ഹൈസ്‌കൂളുകള്‍,കോക്കല്ലൂര്‍ സ്‌കൂള്‍,ജയറാണി പബ്ലിക്ക് സ്‌കൂള്‍ എന്നിവിടങ്ങിളിലെ മുഴുവന്‍ വിദ്യാര്‍ഥികളും ആവേശത്തോടെയാണ് പരിപാടിയില്‍ അണിചേര്‍ന്നത്. ടൗണില്‍ നടന്ന കൂട്ടയോട്ടത്തിന് ബാലുശേരി ഗ്രാമപഞ്ചായത്ത് ആശംശകള്‍ അര്‍പ്പിച്ചു. വൈസ് പ്രസിഡണ്ട് പി.പി.രവി പരിപാടിയിലെത്തിയ മുഴുവനാളുകളെയും അഭിനന്ദിച്ചു.
വാണിമേല്‍: റണ്‍ കേരള റണ്‍ പരിപാടിയുടെ ഭാഗമായി ഭൂമിവാതുക്കല്‍ എം.എല്‍.പി.സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കൂട്ട നടത്തം ശ്രദ്ധേയമായി. വാണിമേല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. മൂസ ഫ്‌ളാഗ് ഓഫ് ചെയ്‌തു. സ്‌റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അശ്‌റഫ് കൊറ്റാല, പി.ടി.എ പ്രസിഡന്റ് കല്ലില്‍ മൊയ്‌തു, സി.പി. പോക്കര്‍, പി.ടി.കെ ആയിഷ , എം.കെ. അബൂബക്കര്‍, കെ.കെ. മുഹമ്മദലി, ഒ. മുനീര്‍, വി.പി. അമ്മത് ഹാജി, സി.എം.പി. റഹ്‌മത്ത്, മുഹമ്മദ് റംസി, വി.കെ. സാബിറ. വി.പി. അമ്പിളി, പി.ലൈല തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മാവൂര്‍: ഗ്രാമപഞ്ചായത്തില്‍ നടന്ന റണ്‍ കേരള റണ്‍ കൂട്ടയോട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപ പുലിയപ്പുറം ഫ്‌ളാഗ് ഓഫ് ചെയ്‌തു. മാവൂര്‍ ഗവ: ഹയര്‍ സെക്കന്‍ഡറിസ്‌കൂള്‍ , മാവൂര്‍ ഗവ: മാപ്പിള യു.പി സ്‌കൂള്‍, മഹ്‌ളറ പബ്ലിക് സ്‌കൂള്‍, ക്രസന്റ് പബ്ലിക് സ്‌കൂള്‍, സെന്റ് മേരീസ് സ്‌കൂള്‍ മാവൂര്‍, മാവൂര്‍ ഫുട്‌ബോള്‍ അക്കാദമി, ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍, ജവഹര്‍ മാവൂര്‍, കെ.എസ്.ഇ.ബി മാവൂര്‍ സെക്ഷന്‍ ഓഫീസ് ജീവനക്കാര്‍, കലാ-സാംസ്‌ക്കാരിക-രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ സംഘടനാ അംഗങ്ങള്‍ എന്നിവര്‍ ഓട്ടത്തില്‍ പങ്കാളികളായി.
from kerala news edited
via IFTTT