Story Dated: Wednesday, January 21, 2015 02:48
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ധനമന്ത്രി കെ.എം മാണിയെ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കരുത്. സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജും കാബിനറ്റ് പദവിയിലുള്ള ആര്‍.ബാലകൃഷ്ണപിള്ളയും മാണി കോഴ വാങ്ങിയ കാര്യം ശരിവച്ച സാഹചര്യത്തില്‍ മാണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും വി.എസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
അഴിമതിക്കാരെ മുഴുവന്‍ സംരക്ഷിക്കുകയും അഴിമതി ചൂണ്ടിക്കാട്ടുന്നവരെ പുറത്താക്കുകയും ചെയ്യുന്ന സമീപനമാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്വീകരിച്ചിരിക്കുന്നത്. മാണിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച ബാലകൃഷ്ണപിള്ളയെ യു.ഡി.എഫില്‍ നിന്ന് പുറത്താക്കാന്‍ നടത്തുന്ന നീക്കം അതിന്റെ തെളിവാണ്. മുഖ്യമന്ത്രിയും മാണിയുമടക്കമുള്ള അഴിമതിക്കാരുടെ കൂടാരമായി മന്ത്രിസഭ മാറിയിരിക്കുന്നുവെന്നും വി.എസ് ആരോപിച്ചു.
from kerala news edited
via IFTTT