മൊയ്ദീന്‍ കുട്ടി പുളിക്കലിന് സ്വീകരണം നല്‍കി
Posted on: 21 Jan 2015
ജിദ്ദ: ഐ.എം.സി.സി ജിദ്ദ കമ്മിറ്റി ഹില്‍ടോപ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വച്ച് നല്കിയ സ്വീകരണ യോഗത്തില്‍ ഐ.എം.സി.സി ബഹ്‌റിന്‍ കമ്മിറ്റി പ്രസിഡന്റും, നാഷണല്‍ യൂത്ത് ലീഗ് മുന്‍ സംസ്ഥാന സെക്രട്ടറിയുമായ മൊയ്ദീന്‍ കുട്ടി പുളിക്കല്‍ സംസാരിച്ചു. ജിദ്ദ കമ്മിറ്റി പ്രസി: ഹംസ പള്ളിക്കര ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഐ.എന്‍.എല്‍ സംസ്ഥാന കമ്മിറ്റി 10 കോടി രൂപ ചിലവില്‍ കോഴിക്കോട് നിര്‍മിക്കുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ട് കള്‍ച്ചറല്‍ സെന്റര്‍ ഒരു നാഴിക കല്ലായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപദേശക സമിതി ചെയര്‍മാന്‍ കെ.പി അബൂബക്കര്‍ യോഗം ഉദ്ഘാടനം ചെയ്തു. എ.പി.എ ഗഫൂര്‍, ശരീഫ് കാവുങ്ങല്‍, ലുക്മാന്‍ തിരൂരങ്ങാടി, സി.എച്ച്.അബ്ദുല്‍ ജലീല്‍, പി.എം അനീസ് ബാബു കോഴിക്കോട്, മന്‍സൂര്‍ വണ്ടൂര്‍, ഷൗക്കത്ത് തുവ്വൂര്‍, ഇബ്രാഹിം വേങ്ങര, നൗഷാദ് തൂത, മുഹമ്മദ് കുട്ടി വൈലത്തൂര്‍, ഇസ്ഹാഖ് മാരിയാട്, ഷിഹാബ് വേങ്ങര എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി എ.എം.അബ്ദുള്ള കുട്ടി സ്വാഗതവും, അലിഹസ്സന്‍ മാട്ര നന്ദിയും പറഞ്ഞു.
അക്ബര്‍ പൊന്നാനി
from kerala news edited
via IFTTT