121

Powered By Blogger

Wednesday, 21 January 2015

ഗ്വാണ്ടനാമോയില്‍ നിര്‍ബന്ധിത 'മഹത്തായ അമേരിക്കന്‍ സെക്‌സ്'!









Story Dated: Wednesday, January 21, 2015 12:56



mangalam malayalam online newspaper

ലണ്ടന്‍: ഗ്വാണ്ടനാമോ ജയിലില്‍ യു.എസ്‌. നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളും പീഡനങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുളളതാണ്‌. യു.എസ്‌ വനിതാ ഗാര്‍ഡുമാരില്‍ നിന്നടക്കം പീഡനങ്ങള്‍ ഏറ്റുവാങ്ങിയ ഒരു ആഫ്രിക്കന്‍ തടവുകാരന്റെ ഓര്‍മ്മക്കുറിപ്പുകള്‍ ഇതിലേക്ക്‌ കൂടുതല്‍ വെളിച്ചം വീശുന്നു.


മൊഹമ്മദ്‌ ഓദ്‌ സലാഹി എന്ന 44 കാരനാണ്‌ ഗ്വാണ്ടനാമോയിലെ പീഡനങ്ങള്‍ 'ഗ്വാണ്ടനാമോ ഡയറി' എന്ന പേരില്‍ പുസ്‌തകമാക്കിയത്‌. തനിക്കെതിരെയുളള കുറ്റം തെളിയിക്കപ്പൈട്ടിട്ടില്ല എങ്കിലും 2002 മുതല്‍ യു.എസ്‌. തടവിലാണ്‌ സലാഹി. ആറ്‌ വര്‍ഷം നീണ്ട നിയമയുദ്ധത്തിനൊടുവിലാണ്‌ ഞെട്ടിപ്പിക്കുന്ന ഗ്വാണ്ടനാമോ പീഡനകഥ പ്രസിദ്ധീകരിച്ചത്‌.


ഗ്വാണ്ടനാമോയല്‍ എത്തിച്ചതു മുതല്‍ 70 ദിവസത്തേക്ക്‌ ഉറക്കമെന്തെന്ന്‌ അറിഞ്ഞില്ല. ദിവസവും മൂന്നും നാലും ഷിഫ്‌റ്റുകളിലാണ്‌ ചോദ്യം ചെയ്‌തിരുന്നത്‌. ഉറങ്ങാന്‍ അനുവദിക്കാമെന്നും നല്ല ഭക്ഷണം നല്‍കാമെന്നും പറഞ്ഞും കുറ്റസമ്മതം നടത്താന്‍ ശ്രമം നടത്തുമായിരുന്നു. ടൂത്ത്‌ പേസ്‌റ്റോ സോപ്പോ നല്‍കിയിരുന്നില്ല. ടോയ്‌ലറ്റ്‌ പേപ്പര്‍ പോലും നല്‍കാതെയായിരുന്നു പീഡനം. വായിക്കാനോ മറ്റുളളവരെ കാണാനോ അനുവദിച്ചിരുന്നില്ല. പകല്‍ വെളിച്ചം പോലും നിഷേധിച്ചിരുന്നു.


ഇതിനെല്ലാം പുറമെ നിര്‍ബന്ധിത സെക്‌സും ഒരു പീഡനമുറയാക്കിയിരുന്നു. തന്നെ ഇന്ന്‌ മഹത്തായ അമേരിക്കന്‍ സെക്‌സ് പഠിപ്പിക്കാമെന്ന്‌ പറഞ്ഞാണ്‌ ഒരു ദിവസം രണ്ട്‌ വനിതാ ഗാര്‍ഡുമാര്‍ തന്നെ എഴുന്നേല്‍പ്പിച്ചത്‌. നിര്‍ബന്ധപൂര്‍വം എഴുന്നേല്‍പ്പിച്ചു നിര്‍ത്തിയ ശേഷം അവര്‍ അരയ്‌ക്ക് മുകളിലേക്ക്‌ വിവസ്‌ത്രരായി സെക്‌സിന്‌ പ്രേരിപ്പിച്ചുവെന്നും മുഴുനീള അശ്ലീല ഭാഷണം നടത്തിയെന്നും അതേസമയം തന്നെ വിവസ്‌ത്രനാക്കാതിരിക്കാനുളള മാന്യത മാത്രം അവര്‍ കാട്ടിയെന്നും പുസ്‌തകത്തില്‍ പറയുന്നു.


സ്‌ത്രീകള്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കുന്നത്‌ ഒരു ഓഫീസറുടെ മേല്‍നോട്ടത്തിലായിരുന്നു. ഈ സമയം താന്‍ പ്രാര്‍ഥന ഉരുവിടാന്‍ ശ്രമിച്ചപ്പോള്‍ ഓഫീസര്‍ ക്രുരമായി ഇടപെട്ടുവെന്നും പിന്നീട്‌ ഒരു വര്‍ഷക്കാലത്തേക്ക്‌ പ്രാര്‍ഥനയ്‌ക്ക് അനുവാദം നല്‍കിയില്ലെന്നും സലാഹിയുടെ പുസ്‌തകത്തില്‍ പറയുന്നു.


തൊണ്ണൂറുകളില്‍ അഫ്‌ഗാനില്‍ അല്‍-കെ്വായ്‌ദക്കൊപ്പം സോവിയറ്റ്‌ യൂണിയനെതിരെ പോരാടിയ താന്‍ 1992 ല്‍ സംഘടനയില്‍ നിന്ന്‌ വിട്ടുവെന്നാണ്‌ സലാഹി പറയുന്നത്‌. 1999 ല്‍ ലോസാഞ്ചലസ്‌ വിമാനത്താവളത്തിനു നേര്‍ക്ക്‌ ആക്രമണം നടത്താന്‍ പദ്ധതിയിട്ടുവെന്നും 9/11 തീവ്രവാദികളെ സഹായിച്ചുവെന്നും ആരോപിച്ചാണ്‌ ഇയാളെ ജയിലിലടച്ചത്‌.










from kerala news edited

via IFTTT