Story Dated: Wednesday, January 21, 2015 03:54
ന്യുയോര്‍ക്ക്: അമേരിക്കയില്‍ അഞ്ചു വയസ്സുകാരന്റെ കയ്യിലിരുന്ന തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടിയേറ്റ് ഒമ്പതു മാസം പ്രായമുള്ള സഹോദരന്‍ മരിച്ചു. മിസ്സൗറിയില്‍ ബുധനാഴ്ചയാണ് സംഭവം. .22 കാലിബര്‍ മഗ്നം റിവോള്‍വറില്‍ നിന്നാണ് വെടിയേറ്റതെന്ന് ഷെരീഫ് ഡാരണ്‍ വൈറ്റ് അറിയിച്ചു. കുട്ടികളുടെ അമ്മ തന്നെയാണ് വിവരം പോലീസിനെ അറിയിച്ചത്.
റിവോള്‍വര്‍ അമ്മയുടെതല്ലെന്നും മറ്റേതോ ബന്ധുവിന്റെതാണെന്നും പോലീസ് പറഞ്ഞു. തോക്കിന്റെ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
from kerala news edited
via IFTTT