സമീര്‍ വധത്തില്‍ അനുശോചിച്ചു
Posted on: 21 Jan 2015
ജിദ്ദ: തിരുവനന്തപുരത്ത് പൂവാറില്‍ വെട്ടേറ്റു മരിച്ച സമീറിന്റെ മരണത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം അനുശോചനം രേഖപ്പെടുത്തി. അമിത വേഗത്തില്‍ ബൈക്ക് ഓടിച്ചുപോയവരെ സമീര്‍ ഉപദേശിച്ചതുകൊണ്ടാണ് ഒരു കൂട്ടം സാമൂഹ്യ ദ്രോഹികള്‍ അദ്ദേഹത്തെ കൊല ചെയ്തത്. സാമൂഹ്യ ദ്രോഹികളുടെ ഇത്തരം അതിക്രമങ്ങളെ നിലക്ക് നിര്‍ത്താന്‍ അധികാരികള്‍ തയ്യാറാവാത്തതു കൊണ്ടാണ് സാമൂഹ്യ ദ്രോഹികളുടെ വിളനിലം ആയി തലസ്ഥാന നഗരം മാറിയത് എന്നും യോഗം കുറ്റപ്പെടുത്തി. യോഗത്തില്‍ റാഫി ബീമാപള്ളി, അബ്ദുല്‍ അസീസ് മാഹി, മുജീബ് കൊല്ലം, റാഫി ചേളാരി എന്നിവര്‍ സംബന്ധിച്ചു
അക്ബര്‍ പൊന്നാനി
from kerala news edited
via IFTTT