കോതമംഗലം കുടുംബയോഗത്തിന്റെ 2015 ലേക്കുള്ള ഭാരവാഹികളെ യോഗത്തില്‍ തിരഞ്ഞെടുത്തു. പുതിയ കോര്‍ഡിനേറ്റര്‍മാരായി സിറിള്‍ മനയാനിപ്പുറം, സുനില്‍ കോര, ജെല്‍ജോ ചെറുകാട് എന്നിവരെയും, യൂറോപ്പ്യന്‍ കോ-ഓഡിനേറ്ററായി അവറാച്ചന്‍ കരിപ്പക്കാട്ടിലിനേയും തിരഞ്ഞെടുത്തു.
ഈ വര്‍ഷം ജൂണ്‍ 20 ന് കോതമംഗലം കുടുംബയോഗത്തിന്റെ യൂറോപ്യന്‍ സംഗമം ഓസ്‌ട്രേലിയയിലെ ഇന്‍സ് ബുക്കില്‍വെച്ചു നട്തതുവാന്‍ യോഗം തീരുമാനിച്ചു. ഇംഗ്ലണ്ട്, സ്വിറ്റ്‌സര്‍ലന്റ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികള്‍ കുടുംബസംഗമത്തില്‍ പങ്കെടുക്കും.
പുതിയ ഭാരവാഹികള്‍ യോഗം ചേര്‍ന്ന് 2015 ലേക്കുള്ള പ്രവര്‍ത്തനപദ്ധതികള്‍ക്ക് രൂപം നല്‍കി യോഗത്തിന് സണ്ണി കിഴക്കിനിശ്ശേരി യോഗത്തിന്‍ സ്വാഗതവും മനോജ് അവിര കൃതഞ്ജതയും പറഞ്ഞു.
വിയന്നയിലെ കോതമംഗലം സ്വദേശികളുടെ ഗൃഹാതുരത്വമുണര്‍ത്തിയ ആഘോഷപരിപാടികള്‍ക്ക് ജോഷി ചെറുകാട്, റോയി മണ്ണാര്‍പ്രായില്‍, ബെന്നി കൊട്ടാരത്തില്‍, സ്റ്റാന്‍ലി പതിപ്പള്ളി, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വാര്‍ത്ത അയച്ചത് : ഷിജി ചീരംവേലില്‍
from kerala news edited
via IFTTT