Story Dated: Wednesday, January 21, 2015 03:48
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ രാഷ്ട്രീയത്തിലൂടെ സമ്പാദിച്ചത് കേസുകള്‍. കെജ്‌രിവാളിന്റെ സമ്പാദ്യം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞതായി നാമനിര്‍ദേശ പത്രികയ്ക്കാപ്പെം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് 2.14 കോടി രൂപയായിരുന്നു കെജ്‌രിവാളിന്റെ സമ്പാദ്യം. എന്നാല്‍ ഇപ്പോള്‍ അതില്‍ രണ്ടു ലക്ഷം രൂപയുടെ കുറവ് വന്നിട്ടുണ്ട്.
മുന്‍പ് വിവിധ കോടതികളിലായി എട്ടു കേസുകളാണ് കെജ്‌രിവാളിനെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നത്. അത് പത്തായി ഉയര്‍ന്നിട്ടുണ്ട്. സമ്പത്തില്‍ 2.26 ലക്ഷം രൂപ പണമായും 92 ലക്ഷം രൂപയുടെ ഭൂമിയും മറ്റ് നിക്ഷേപങ്ങളും ഉള്‍പ്പെടുന്നു. ഭാര്യയുടെ പേരില്‍ 15 ലക്ഷം രൂപയുണ്ട്. ഒരു കോടി രൂപയുടെ ഭൂമിയും അവര്‍ക്കുണ്ട്. അതേസമയം, ഭാര്യയുടെ പേരില്‍ 41 ലക്ഷം രൂപ വായ്പ ഉണ്ടെന്നും കെജ്‌രിവാള്‍ വെളിപ്പെടുത്തുന്നു.
2013 നവംബറില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരം നേടിയ ശേഷം കെജ്‌രിവാളിന്റെ ആസ്തിയില്‍ നേരിയ വര്‍ധനവ് ഉണ്ടായതായി ലോക്‌സഭാ തെരഞ്ഞെുടപ്പ് വേളയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
from kerala news edited
via IFTTT