Story Dated: Wednesday, January 21, 2015 02:19
ന്യുഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രമുഖ സ്ഥാനാര്‍ഥികളായ അരവിന്ദ് കെജ്‌രിവാളും കിരണ്‍ ബേദിയും പത്രിക സമര്‍പ്പിച്ചു. ആം ആദ്മി പാര്‍ട്ടിയുടെയും ബി.ജെ.പിയുടെയും മുഖ്യമന്ത്രി സ്ഥാനാര്‍ഥികളാണിരുവരും. ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്നാണ് കെജ്‌രിവാള്‍ ജനവിധി തേടുന്നത്. കൃഷ്ണനഗര്‍ മണ്ഡലത്തിലാണ് കിരണ്‍ ബേദി മത്സരിക്കുക. സദര്‍ ബസാര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവ് അജയ് മാക്കനും ഇന്ന് പത്രിക സമര്‍പ്പിക്കും.
ബേദിയെ പൊതുചര്‍ച്ചയ്ക്ക് വെല്ലുവിളിച്ച കെജ്‌രിവാള്‍, മാധ്യമങ്ങള്‍ അവര്‍ക്കു ചുറ്റും ഒഴിയാബാധയായി കൂടിയിരിക്കുകയാണെന്നും ആരോപിച്ചു. വിലക്കയറ്റവും അഴിമതിയുമാണ് ഈ തെരഞ്ഞെടുപ്പില്‍ ഡല്‍ഹി നേരിടുന്ന വിഷയം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് നല്‍കിയ പിന്തുണ ഇത്തവണയും പ്രതീക്ഷിക്കുന്നതായും കെജ്‌രിവാള്‍ പറഞ്ഞു.
ബി.ജെ.പി നേതാക്കള്‍ പങ്കെടുത്ത റോഡ് ഷോയ്ക്കു ശേഷമാണ് കിരണ്‍ ബേദി പത്രിക സമര്‍പ്പിച്ചത്. ദേശീയതലത്തില്‍ മോഡി നയിക്കുന്നതുപോലെ ശക്തമായ സര്‍ക്കാരാണ് ഡല്‍ഹിയിലും ആഗ്രഹിക്കുന്നത്. ഡല്‍ഹിയ്ക്ക് ആരെ വേണമെന്ന് അവര്‍ക്കു തന്നെ നിശ്ചയിക്കാം. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും ബേദി പറഞ്ഞു.
from kerala news edited
via IFTTT