121

Powered By Blogger

Wednesday, 21 January 2015

ഓര്‍മകള്‍ക്ക് മോഹന്‍ലാല്‍ ശബ്ദമേകി: ലാലിസം വരുകയായി










കൊച്ചി: അഭ്രപാളിയിലെ മോഹന്‍ലാലിന്റെ 36 വര്‍ഷത്തെ ജീവിതത്തെ, ലാല്‍ അഭിനയിച്ച പാട്ടുകളിലൂടെ അടയാളപ്പെടുത്തുന്ന സംഗീത പരിപാടി 'ലാലിസം - ദി ലാല്‍ ഇഫക്ടി'ന്റെ പ്രചാരണഗാനം ജെടി പാക്കില്‍ വച്ച് പുറത്തിറക്കി.

മോഹന്‍ലാല്‍ തന്നെയാണ് പ്രചാരണഗാനം പാടിയിരിക്കുന്നത്. ദേശീയ ഗെയിംസിനൊപ്പം സംഘടിപ്പിക്കുന്ന പരിപാടി ഇന്ത്യന്‍ സിനിമാ സംഗീതത്തിനുള്ള ശ്രദ്ധാഞ്ജലിയായി 'ലാലിസം ഇന്ത്യ സിങ്ങിങ്' എന്ന പേരില്‍ ജനവരി 31ന് തിരുവനന്തപുരത്ത് നടക്കും.





മോഹന്‍ലാല്‍ അഭിനയിച്ച ഗാനങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ സിനിമയിലെ ആദ്യ ശബ്ദചിത്രം 'ആലം ആര' മുതല്‍ 1980 കാലഘട്ടം വരെയുള്ള ചിത്രങ്ങളിലെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയാണ് സംഗീത പരിപാടി. തുടര്‍ന്നാണ് ഒരു മണിക്കൂറോളം നീളുന്ന ലാലിസം അരങ്ങേറുക.

ഹരിഹരന്‍, ഉദിത് നാരായണ്‍, എം.ജി. ശ്രീകുമാര്‍, കാര്‍ത്തിക്, അല്‍ക്ക യാഗ്‌നിക്, സുജാത എന്നിവര്‍ ഹിന്ദി, ബംഗാളി, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളിലെ സിനിമാഗാനങ്ങള്‍ ആലപിക്കും. രതീഷ് വേഗയാണ് സംഗീതസംവിധാനം.

നാല് മിനിട്ടിനടുത്ത് ദൈര്‍ഘ്യമുള്ള പ്രചാരണ ഗാനം ദൃശ്യവത്കരിച്ചത് സംവിധായകന്‍ പ്രിയദര്‍ശനാണ്. ഗാനം എഴുതിയത് ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍.





മൂന്ന് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിലൂടെയുള്ള ഒരു യാത്രയാണ് തനിക്ക് ലാലിസമെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

വെറുമൊരു ഗാനമേള എന്നതിനപ്പുറം മോഹന്‍ലാലിന്റെ ജീവിതവും കഥാപാത്രങ്ങളുടെ ഭാവതലങ്ങളും ഉള്‍ക്കൊള്ളിച്ചുള്ള ഒരു സംഗീത യാത്രയായിരിക്കും ലാലിസമെന്ന് രതീഷ് വേഗ പറഞ്ഞു. ചോയ്സ് ഗ്രൂപ്പാണ് ലാലിസം നിര്‍മിക്കുന്നത്.









from kerala news edited

via IFTTT