121

Powered By Blogger

Wednesday, 21 January 2015

ഷിക്കാഗോ കെ.സി.എസ്. കര്‍മ്മപരിപാടികള്‍ക്ക് രൂപംനല്‍കി








ഷിക്കാഗോ കെ.സി.എസ്. കര്‍മ്മപരിപാടികള്‍ക്ക് രൂപംനല്‍കി


Posted on: 21 Jan 2015



ഷിക്കാഗോ: ഷിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ഈ വര്‍ഷത്തെ കര്‍മ്മപരിപാടികള്‍ക്ക് പ്രസിഡന്റ് ജോസ് കണിയാലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം അംഗീകാരം നല്‍കി. ഡിബേറ്റ് ഫോറം, നര്‍മ്മവേദി, കെ.സി.എസ്. ഓര്‍ക്കസ്ട്രാ, പ്രൊഫഷണല്‍ ഫോറം, നേതൃസംഗമം, ബിസിനസ് ഫോറം, ക്‌നാനായ കര്‍ഷകശ്രീ അവാര്‍ഡ്, ഷിക്കാഗോ ക്‌നാനായ ഡയറക്ടറി, ഡോളര്‍ ഫോര്‍ ക്‌നാനായ ചാരിറ്റി, ക്‌നാനായ യംഗ്ഫാമിലി ഫോറം, ഫണ്ട്‌റെയ്‌സിംഗ് സ്റ്റാര്‍ നൈറ്റ്, കലാമേള, ക്‌നാനായ നൈറ്റ്, പിക്‌നിക്, ക്‌നാനായ ഒളിമ്പിക്‌സ്, പേരന്റ്‌സ് ഡേ, യൂത്ത് ഡേ, ഗ്രാജുവേറ്റ് അനുമോദനയോഗം, ക്രൂസ്, ഫാമിലി ക്യാമ്പിംഗ്, ഓണാഘോഷം, ക്രിസ്മസ് പുതുവത്സരാഘോഷം തുടങ്ങിയ നിരവധി പ്രോഗ്രാമുകള്‍ കര്‍മ്മപരിപാടികളില്‍ ഉള്‍പ്പെടുന്നു. ബാസ്‌ക്കറ്റ് ബോള്‍, വോളിബോള്‍, ചീട്ടുകളി എന്നിവയില്‍ മത്സരം സംഘടിപ്പിക്കും.






ഫിബ്രവരി 14 ന് ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ വൈകീട്ട് 7 മണിക്ക് പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തനോദ്ഘാടനവും ബിഷപ്പുമാരുടെ അനുസ്മരണവും നടക്കും. ഒരു മള്‍ട്ടിപര്‍പ്പസ് കമ്മ്യൂണിറ്റി സെന്ററിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഫിബ്രുവരി 15-ന് വൈകിട്ട് 7 മണിക്ക് ചേരുന്ന സോഷ്യല്‍ ബോഡി യോഗം രൂപം നല്‍കും. ഫിബ്രവരി 13 ന് വൈകീട്ട് 7.30 ന് ഡിബേറ്റ് ഫോറത്തിന്റെ ഉദ്ഘാടനം നടക്കും. തദവസരത്തില്‍ കെ.സി.സി.എന്‍.എ. ദേശീയ നേതൃത്വത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ ഷിക്കാഗോ ക്‌നാനായ സമൂഹത്തിന് പരിചയപ്പെടുത്തുന്ന ചടങ്ങും നടത്തപ്പെടും.

മാര്‍ച്ച് 7ന് വൈകീട്ട് 7.30ന് നര്‍മ്മവേദിയുടെ ഉദ്ഘാടനം ഡോ.റോയി പി. തോമസ് നിര്‍വഹിക്കും. തുടര്‍ന്ന് ചിരിയരങ്ങ് അരങ്ങേറും. കെ.സി.എസ്. ഓര്‍ക്കസ്ട്രയുടെ ആഭിമുഖ്യത്തിലുള്ള മ്യൂസിക്കല്‍ നൈറ്റ് മാര്‍ച്ച് 14ന് വൈകീട്ട് 7.30ന് നടത്തപ്പെടുന്നതാണ്.

കെ.സി.എസ്‌ന്റെ ലെജിസ്ലേറ്റീവ് ബോര്‍ഡ് ചെയര്‍മാനായി റ്റോമി കണ്ണാലയും വൈസ് ചെയര്‍മാനായി ബിജു കണ്ണച്ചാന്‍പറമ്പിലും തിരഞ്ഞെടുക്കപ്പെട്ടു. വിവിധ സബ്കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായി സജി തേക്കുംകാട്ടില്‍, ജെയിംസ് കോലടിയില്‍, ഡെന്നി പുല്ലാപ്പള്ളില്‍, നൈജു മണക്കാട്ട്, ആനന്ദ് ആകശാല, റ്റോമി പ്ലാത്തോട്ടത്തില്‍ എന്നിവരെയും തിരഞ്ഞെടുത്തു. മുന്‍ ലജിസ്ലേറ്റീവ് ചെയര്‍മാന്‍ ജെയ്‌മോന്‍ നന്ദികാട്ട് തിരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. പുതിയ ഭാരവാഹികളെ കെ.സി.എസ്. പ്രസിഡന്റ് ജോസ് കണിയാലി അഭിനന്ദിച്ചു.


ഫിബ്രവരി 1 ന് 3 മണി മുതല്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ചു നടത്തപ്പെടുന്ന സൂപ്പര്‍ബോള്‍ പാര്‍ട്ടിക്ക് ജെയിംസ് കോലടിയില്‍, സ്റ്റീഫന്‍ കിഴക്കേക്കുറ്റ് എന്നിവര്‍ നേതൃത്വം നല്‍കും. ജനവരി 24 ന് വൈകീട്ട് 6 മണി മുതല്‍ അറ്റ്‌ലാന്റിസ് ബാന്‍ക്വറ്റ്ഹാളില്‍ വെച്ച് വിമന്‍സ് ഫോറം പ്രസിഡന്റ് പ്രതിഭാ തച്ചേട്ടിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന വിമന്‍സ് ഫോറം ഹോളിഡേ പാര്‍ട്ടിയില്‍ പരമാവധി ക്‌നാനായ വനിതകളെ പങ്കെടുപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു. കെ.സി.എസ്. സെക്രട്ടറി ജീനോ കോതാലടിയില്‍ കൃതജ്ഞത പറഞ്ഞു. വൈസ് പ്രസിഡന്റ് റോയി നെടുംചിറ, ട്രഷറര്‍ സ്റ്റീഫന്‍ കിഴക്കേക്കുറ്റ് എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.





വാര്‍ത്ത അയച്ചത് : ജോസ് കണിയാലി












from kerala news edited

via IFTTT