121

Powered By Blogger

Wednesday, 21 January 2015

സഹപാഠിയുമായുള്ള അടുപ്പം അമ്മ ചോദ്യം ചെയ്‌തു; മകള്‍ പത്താം നിലയില്‍ നിന്ന്‌ താഴേയ്‌ക്ക് ചാടി









Story Dated: Wednesday, January 21, 2015 04:18



mangalam malayalam online newspaper

ബംഗളൂരു: ക്ലാസ്‌ കട്ട്‌ ചെയ്‌ത് സഹപാഠിക്കൊപ്പം കറങ്ങിയത്‌ ചോദ്യം ചെയതതിന്‌ പതിനഞ്ചുകാരി പത്താം നിലയില്‍ നിന്ന്‌ താഴേയ്‌ക്ക് ചാടി ആത്മഹത്യ ചെയ്‌തു. അമ്മ വഴക്ക്‌ പറഞ്ഞതിലെ അമര്‍ഷം തീര്‍ക്കാനാണ്‌ പത്താം ക്ലാസുകാരി തന്റെ മുറിയുടെ ജനാല വഴി താഴേയ്‌ക്ക് ചാടിയത്‌. ബാംഗളൂരുവിലെ എച്ച്‌.എസ്‌.ആര്‍. ലേ ഔട്ട്‌ സ്‌കൂളിലെ പത്താം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയാണ്‌ മരിച്ച പെണ്‍കുട്ടി.


സഹപാഠിയുമായുള്ള അടുപ്പം ശ്രദ്ധയില്‍പെട്ട സ്‌കൂള്‍ അധികൃതര്‍ കുട്ടിയെ സ്‌കൂളില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതില്‍ കുപിതയായ അമ്മ മകളുമായി വാഗ്വാദത്തില്‍ ഏര്‍പ്പെട്ടിരുന്നതായി പോലീസ്‌ പറഞ്ഞു. തുടര്‍ന്ന്‌ പത്താം നിലയിലെ ഫ്‌ളാറ്റില്‍ നിന്നും പെണ്‍കുട്ടി താഴേയ്‌ക്ക് ചാടുകയായിരുന്നു. ഉടന്‍തന്നെ കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും രക്ഷിക്കാനായില്ല.


ഇതേ അപ്പാര്‍ട്ട്‌മെന്റിലെ മറ്റൊരു ഫ്‌ളാറ്റിലാണ്‌ ആണ്‍കുട്ടിയും താമസിച്ചിരുന്നത്‌. സംഭവത്തിന്‌ ശേഷം തങ്ങള്‍ താമസം മാറുന്നതായി ആണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അറിയിച്ചു. തങ്ങളുടേതല്ലാത്ത കുറ്റത്തിന്‌ മറ്റൊരു കുടുംബവുമായി വഴക്കുണ്ടാക്കാന്‍ താല്‍പര്യമില്ല. തങ്ങളുടെ മകന്‍ കൂട്ടുകാരിയുടെ മരണത്തിലെ ഷോക്കില്‍ നിന്നും മുക്‌തനായിട്ടില്ലെന്നും ഇവര്‍ പറയുന്നു.


ഡോക്‌ടറും സ്വകാര്യ ബാങ്കിലെ മാനേജരുമായ മാതാപിതാക്കളുടെ ഏക മകളായിരുന്നു മരിച്ച പെണ്‍കുട്ടി. അസ്വഭാവിക മരണത്തിന്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചതായി പോലീസ്‌ പറഞ്ഞു.










from kerala news edited

via IFTTT