Story Dated: Wednesday, January 21, 2015 02:14
വളാഞ്ചേരി: ദേശീയ പാതയില്‍ ലിമിറ്റഡ് സേ്‌റ്റാപ്പ് ബസ്സുകളുടെ മത്സരഓട്ടം ജനങ്ങള്‍ക്കു മരണഭീതിയുണ്ടാക്കുന്നു. കെ.എസ്.ആര്‍.ടി.സി ബസ്സുകളേയും മറ്റു സ്വകാര്യ ബസ്സുകളേയും മറികടക്കാന്‍ വേണ്ടി അമിത വേഗത്തില്‍ പായുന്ന ബസ്സുകള്‍ കാല്‍നടയാത്രക്കാര്‍ക്കും ദേശീയപാതയോരത്തെ കച്ചവടക്കാര്‍ക്കും വീടുകള്‍ക്കും അപകട ഭീതി സൃഷ്‌ടിക്കുന്നു. എയര്‍ ഹോണ്‍ നിരോധിച്ചിട്ടുണ്ടെങ്കിലും ഉയര്‍ന്ന ഡെസിബെലില്‍ ഉള്ള എയര്‍ ഹോണ്‍ നിരന്തരം മുഴക്കി പാഞ്ഞടുക്കുന്ന ലിമിറ്റഡ് സേ്‌റ്റാപ്പു ബസ്സുകളുടെ മത്സരപ്പാച്ചില്‍ ഏറെയും ദുരന്തങ്ങളില്‍ കലാശിക്കാറുണ്ടെങ്കിലും മത്സരപ്പാച്ചിലും അപകടങ്ങളും തുടര്‍ക്കഥയാവുകയാണ്.
റോഡപടകങ്ങളില്‍ നിരത്തുകളില്‍ നിരന്തരം ജീവനുകള്‍ പൊലിയുന്നുണ്ടെങ്കിലും ഡ്രൈവര്‍മാര്‍ ടിക്കറ്റ് കളക്ഷന്‍ കൂട്ടുന്നതിനു വേണ്ടി നടത്തുന്ന പന്തയഓട്ടം ട്രാഫിക് അധികാരികള്‍ കണ്ടില്ലെന്നു നടിക്കുകയാണെന്നും നാട്ടുകാര്‍ ആരോപിച്ചു. ഉച്ചത്തില്‍ എയര്‍ഹോണ്‍ മുഴക്കിവരുന്ന ബസ്സുകള്‍ ഇരുചക്രവാഹനങ്ങളോടിക്കുന്നവര്‍ക്കും മറ്റു ചെറിയ വാഹനങ്ങള്‍ക്കും ജീവഹാനി വരുത്തുന്ന വിധത്തിലാണ്. വളാഞ്ചേരി വട്ടപ്പാറ വളവില്‍ അപകടം പതിവാണ്. കെ.എസ്.ആര്‍.ടി.സി ബസിനെ മറികടക്കാന്‍ സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ കൊടുംവളവുകളില്‍ പോലും വേഗത നിയന്ത്രിക്കാതെയാണ് ബസുകളെ പായിക്കുന്നത്.
വളവുകളില്‍ വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്രുതെയന്ന റോഡു നിയമം പാലിക്കാന്‍ തയ്യാറാകാത്ത സ്വകാര്യ ബസ് ഡ്രൈവര്‍മാരുടെ പേരില്‍ നിയമനടപടിയെടുക്കുന്നതിനു പോലും മോട്ടോര്‍ വാഹന വകുപ്പധികാരികളോ പോലീസോ തയ്യാറാകുന്നില്ലെന്നും നാട്ടുകാര്‍ ആക്ഷേപമുന്നയിച്ചു. ഏറ്റവും സുരക്ഷിതമായി വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാരെ അവാര്‍ഡുകളും പൊന്നാടയും നല്‍കി ആദരിക്കുമ്പോള്‍ അശ്രദ്ധയോടെ വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ ശിക്ഷാനടപടികളും ഉണ്ടാവണമെന്ന്‌് നാട്ടൂകാര്‍ ആവശ്യപ്പെട്ടു.
from kerala news edited
via IFTTT