121

Powered By Blogger

Wednesday, 21 January 2015

പാലക്കാടന്‍ കാറ്റിന്റെ വേഗതയ്‌ക്ക് ഗുരുകുലത്തിന്റെ ചുവടുകള്‍











Story Dated: Wednesday, January 21, 2015 02:13


കോഴിക്കോട്‌: സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പിനായി ഇഞ്ചോടിഞ്ച്‌ പോരാട്ടവുമായി വീശിയടിയ്‌ക്കുന്ന പാലക്കാടന്‍ കാറ്റിന്‌ ചുവടുകള്‍ വയ്‌ക്കുന്നത്‌ ഗുരുകുലമാണ്‌. ആതിഥേയരും മുന്‍വര്‍ഷത്തെ ചാമ്പ്യന്‍മാരുമായ കോഴിക്കോടിനെ കൈയെത്തും ദൂരെ അകറ്റി നിര്‍ത്തുന്നതില്‍ ഗുരുകുലവും അവിടുത്തെ കലാപ്രതിഭകളും വഹിച്ചു പങ്ക്‌ കടലോളം വലുപ്പമുള്ളതാണ്‌. 230 കലാപ്രതിഭകളാണു പാലക്കാട്‌ ജില്ലയിലെ ബി.എസ്‌.എസ്‌. ഗുരുകുലത്തില്‍ നിന്നു കലാനഗരിയിലെത്തിയത്‌.


മത്സരിച്ച ഇനങ്ങളിലെല്ലാം ഗുരുകലത്തിലെ പ്രതിഭകള്‍ക്ക്‌ 'എ' ഗ്രേഡ്‌ നേടാനായി. എല്ലാ മത്സരയിനത്തിലും ഇവിടത്തെ ഒരു മത്സരാര്‍ഥിയെങ്കിലും പങ്കെടുത്തിരുന്നു. സ്‌കൂളില്‍ നിന്നു പ്രത്യേക പരിശീലനം നല്‍കിയതാണ്‌ ഇവരുടെ വിജയരഹസ്യം. അധ്യയനം ആരംഭിക്കുന്നത്‌ മുതല്‍ ഇവരുടെ പരിശീലനവും തുടങ്ങും. സംഗീതം പഠിപ്പിക്കാന്‍ മാത്രം നാല്‌ അധ്യാപകരും, നൃത്തത്തിന്‌ മൂന്നും, പ്രഭാഷണം , നാടകം എന്നീ മത്സരങ്ങള്‍ അഭ്യസിപ്പിക്കാന്‍ വേറെയും അധ്യപകരുമുണ്ട്‌. ഈ വര്‍ഷം മലയാളം, ഹിന്ദി, ഉപന്യാസ രചന, ചമ്പു പ്രഭാഷണം, ഹിന്ദി പ്രഭാഷണം, വയലിന്‍, ഗിറ്റാര്‍, വൃന്ദവാദ്യം, തുടങ്ങിയവയ്‌ക്കെല്ലാം ഒന്നാം സ്‌ഥാനവും എ ഗ്രേഡും ലഭിച്ചു. ഏത്‌ മത്സരത്തിന്റെ വിധി അറിയുമ്പോഴും വിജയം ഇവര്‍ക്കൊരാവര്‍ത്തനം മാത്രമാണ്‌.










from kerala news edited

via IFTTT