വൃക്കകള്‍ തകരാറിലായ മലയാളിക്ക് നാട്ടില്‍ പോകാന്‍ സഹായം
Posted on: 21 Jan 2015
ത്വായിഫ്: ഇരു വൃക്കകളും തകരാറിലായ പ്രവാസി മലയാളി നാട്ടിലേക്ക് മടങ്ങുന്നതിനു വഴി തേടുന്നു. ത്വായിഫ് ഷാര ടെലിവിഷനില്‍ റൊട്ടി കടയിലെ തൊഴിലാളിയായ കണ്ണൂര്‍ തളിപ്പറമ്പ് ചാപ്പാപ്പടമ്പ് നില്‍ക്കുന്നതില്‍ ഒ.പി.ഹൗസില്‍ പി.അബുബക്കര്‍ (56) ആണ് ഇരു വൃക്കകള്‍ക്കും ഗുരുതരമായി രോഗം ബാധിച്ച് ഇഖാമ കാലാവധി കഴിഞ്ഞതിനാല്‍ ചികിത്സക്കു നാട്ടില്‍ പോകുവാന്‍ കഴിയാതെ വിഷമിക്കുന്നത്. 20 വര്‍ഷമായി റൊട്ടി കടയില്‍ പണിയെടുക്കുന്ന അബുബക്കറിന്റെ ഇഖാമയുടെ കാലാവധി രണ്ടു വര്‍ഷം മുന്‍പ് കഴിഞ്ഞതാണ്. പാസ്‌പോര്‍ട്ടിന്റെ കാലാവധി തീരുവാന്‍ ദിവസങ്ങളെ ബാക്കിയുള്ളു. നാലു വര്‍ഷം മുന്‍പാണ് അബുബക്കര്‍ അവസാനമായി നാട്ടില്‍ പോയി മടങ്ങിയത്. അതിനു ശേഷമാണ് വൃക്ക രോഗം ബാധിക്കുന്നത്. രണ്ടര വര്‍ഷം മുന്‍പാണ് രോഗം കൂടുന്നത്. രേഖകള്‍ ഇല്ലാത്തതിനാല്‍ ആശുപത്രിയില്‍ ചിക്തസ തേടുവാന്‍ കഴിയുന്നില്ല. രോഗം മൂര്‍ച്ഛിച്ചതു കാരണം ഇപ്പോള്‍ ജോലി ചെയ്യുന്നില്ല. വേദന കൂടുപ്പോള്‍ വേദന സംഹാരി വാങ്ങി കഴിക്കുകയാണിപ്പോള്‍. വിവിധ രോഗങ്ങളാല്‍ ബുദ്ദിമുട്ടുന്ന ഭാര്യയും ആറുമക്കളുമുണ്ട്. നവോദയ ത്വായിഫ് ഷാര കംസാഷിരിന്‍ യൂണിറ്റ് അംഗമായ അബുബക്കറിനെ രേഖകള്‍ ശരിയാക്കി നാട്ടില്‍ വിടുവാനുള്ള ശ്രമത്തിലാണ് നവോദയ തായിഫ് ഏരിയ കമ്മിറ്റി ഭാരവാഹികളും ഷാര കംസാഷരിന്‍ യൂണിറ്റിലെ പ്രവര്‍ത്തകരും.
അക്ബര്‍ പൊന്നാനി
from kerala news edited
via IFTTT