Story Dated: Wednesday, January 21, 2015 03:47
തിരുവനന്തപുരം: ജേക്കബ് തോമസ് വിജിലന്‍സ് അഡീഷണല്‍ ഡി.ജി.പി സ്‌ഥാനത്ത് തുടരുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജേക്കബ് തോമസിനെ നിലവിലുള്ള ചുമതലകളില്‍ നിന്നും ഒഴിവാക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ട് പോലുമില്ലെന്നും അദ്ദേഹം മംഗളത്തോട് പറഞ്ഞു.
30 വര്‍ഷം പൂര്‍ത്തിയാക്കുന്ന എ.ഡി.ജി.പിമാര്‍ക്ക് ഡി.ജി.പി. ഗ്രേഡ് നല്‍കണമെന്ന സ്‌ക്രീനിംഗ് കമ്മറ്റി ശിപാര്‍ശ അംഗീകരിക്കുകയാണ് മന്ത്രിസഭ ഇന്ന് ചെയ്‌തത്. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി. എന്നിവര്‍ അംഗങ്ങളായുള്ളതാണ് ഈ കമ്മറ്റി. ഈ ശിപാര്‍ശ കേന്ദ്രത്തിന് സമര്‍പ്പിച്ചും അവര്‍ അംഗീകരിക്കുകയും ഇവിടെ ഒഴിവ് വരികയും ചെയ്യുന്ന മുറയ്‌ക്ക് മാത്രമേ ഫലത്തില്‍ സ്‌ഥാനക്കയറ്റം ലഭിക്കൂ. ജേക്കബ് തോമസിന് യഥാര്‍ത്തത്തില്‍ സ്‌ഥാനക്കയറ്റം ലഭിക്കുക ഈ വര്‍ഷം നവംബറിലാണ്. അപ്പോഴേ അദ്ദേഹത്തെ നിയമിക്കാനുള്ള ഒഴിവ് ഉണ്ടാകൂ.
സ്‌ക്രീനിംഗ് കമ്മറ്റി അംഗീകരിച്ച് അയച്ചിട്ടും ടി.പി. സെന്‍ കുമാറിന് കേന്ദ്രാനുമതി ലഭിക്കാന്‍ ഒരു വര്‍ഷം എടുക്കും. ബാര്‍ കോഴക്കേസില്‍ ഡി.ജി.പി. വിന്‍സന്റ് എം പോളിന് നേരിട്ടാണ് അന്വേഷണ ചുമതല. അഡീഷണല്‍ ഡി.ജി.പി. ജേക്കബ് തോമസിനെ നിലവിലുള്ള ഒരു ചുമതലകളില്‍ നിന്നും ഒഴിവാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
from kerala news edited
via IFTTT