121

Powered By Blogger

Monday, 2 November 2020

115 രൂപ നിരക്കില്‍ 2,275 കോടി മൂല്യമുള്ള ഓഹരികള്‍ എന്‍ടിപിസി തിരിച്ചുവാങ്ങുന്നു

വൈദ്യുതി മേഖലയിലെ പ്രമുഖ പൊതുമേഖല സ്ഥാപനമായ എൻടിപിസി 19.78 കോടി ഓഹരികൾ തിരിച്ചുവാങ്ങുന്നു. 2,275.74 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുക. ഒരു ഓഹരിക്ക് 115 രൂപ നിരക്കിലാകും തിരിച്ചുവാങ്ങൽ. തിങ്കളാഴ്ച 89.25 രൂപ നിലവാരത്തിലായിരുന്നു ഓഹരി വില ക്ലോസ് ചെയ്തത്. നവംബർ രണ്ടിനുചേർന്നബോർഡ് യോഗം ഓഹരി തിരിച്ചുവാങ്ങലിന് അനുമതി നൽകിയിട്ടുണ്ട്. നവംബർ 13ആണ് റെക്കോഡ് തിയതിയായി നിശ്ചിയിച്ചിട്ടുള്ളത്. വരുംദിവസങ്ങളിൽ മറ്റുവിവരങ്ങൾ പുറത്തുവിടുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. സെപ്റ്റംബറിൽ അവാസനിച്ച പാദത്തിൽ കമ്പനിയുടെ അറ്റാദായം 3,262 കോടി രൂപയാണ്. മുൻവർഷത്തെ ഇതേകാലയളവിനെ അപേക്ഷിച്ച് ഏഴുശതമാനമാണ് വർധന. വരുമാനമാകട്ടെ എട്ടുശതമാനംവർധിച്ച് 24,677 കോടി രൂപയുമായി ഉയർന്നു.

from money rss https://bit.ly/3mJyGEY
via IFTTT