121

Powered By Blogger

Friday, 16 January 2015

കേരളത്തില്‍ ബിസിനസ്സ് സമ്മേളനങ്ങള്‍ നടത്തുന്നു








കേരളത്തില്‍ ബിസിനസ്സ് സമ്മേളനങ്ങള്‍ നടത്തുന്നു


Posted on: 16 Jan 2015





ന്യൂയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സ് (ഐ എ എം സി സി ) കേരളത്തില്‍ ബിസിനസ്സ് സമ്മേളനങ്ങള്‍ നടത്തുന്നു. ജനുവരി 21 ന് കൊച്ചിയിലും 28 ന് തിരുവനന്തപുരത്തുമാണ് സമ്മേളനങ്ങള്‍ നടത്തുന്നത്.






ഐ എ എം സി സി പ്രസിഡന്റ് മാധവന്‍ ബി നായരുടെ നേതൃത്വത്തില്‍ നടത്തുന്ന സമ്മേളനങ്ങളില്‍ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രതിനിധികള്‍, അമേരിക്കയിലെയും കേരളത്തിലെയും പ്രമുഖ വ്യവസായികള്‍, സംരംഭകര്‍, കൊച്ചിന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്, കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് എന്നിവയുടെ പ്രതിനിധികള്‍, സാമൂഹ്യ, രാഷ്ട്രീയ, മാധ്യമരംഗങ്ങളിലെ പ്രമുഖ വ്യക്തികള്‍ എന്നിവര്‍ പങ്കെടുക്കും.






ജനുവരി 21 ന് കൊച്ചിയില്‍ നടത്തുന്ന ബിസിനസ്സ് കോണ്‍ഫറണ്‍സ് ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ ബില്‍ഡിങ്ങില്‍ വൈകീട്ട് 5.30ന് ആരംഭിക്കും. തിരുവനന്തപുരത്ത് ടി.എം.എ ഹാളില്‍ ജനവരി 28 ന് വൈകീട്ട് 5.30ന് സമ്മേളനമാരംഭിക്കും.

സമ്മേളനങ്ങള്‍ വിജയകരമായി നടത്താനുള്ള എല്ലാ ഒരുക്കങ്ങളും പുരോഗമിക്കുകയാണെന്ന് ഐ എ എം സി സി പ്രസിഡന്റ് മാധവന്‍ ബി നായര്‍, വൈസ്പ്രസിഡന്റ് ജോര്‍ജ് കുട്ടി, സെക്രട്ടറി വിന്‍സന്റ് സിറിയക്ക്, ജോയിന്റ് സെക്രട്ടറി ജോസ് തെക്കേടം, ട്രഷറര്‍ കോശി ഉമ്മന്‍, ജോയിന്റ് ട്രഷറര്‍ സുധാകര്‍ മേനോന്‍ എന്നിവര്‍ പറഞ്ഞു. കേരളത്തിലെ വ്യവസായ രംഗത്ത് ഒരു പുതിയ കാല്‍വെയ്പ്പായിരിക്കും ഈ ബിസിനസ്സ് സമ്മേളനങ്ങളെന്ന് അവര്‍ കൂട്ടിചേര്‍ത്തു.





വാര്‍ത്ത അയച്ചത് : വിനീത നായര്‍












from kerala news edited

via IFTTT