121

Powered By Blogger

Friday, 16 January 2015

തെഹല്‍ക്ക പീഡനം: തേജ്പാലിന്റെ വിചാരണ മൂന്നാഴ്ചത്തേക്ക് തടഞ്ഞു









Story Dated: Friday, January 16, 2015 01:31



mangalam malayalam online newspaper

ന്യുഡല്‍ഹി: തെഹല്‍ക്ക പീഡനക്കേസില്‍ പ്രതി തരുണ്‍ തേജ്പാലിനെതിരായ വിചാരണ നടപടികള്‍ സുപ്രീം കോടതി മൂന്നാഴ്ചത്തേക്ക് സ്‌റ്റേ ചെയ്തു. പ്രതിഭാഗത്തിന് തെളിവുകളും മറ്റു രേഖകളും സംഘടിപ്പിക്കുന്നതിനാണിത്. കേസുമായി ബന്ധപ്പെട്ട രേഖകള്‍ തേജ്പാലിന്റെ അഭിഭാഷകന് കൈമാറണമെന്ന് കോടതി ഗോവ പോലീസിന് നിര്‍ദേശവും നല്‍കി.


2013 നവംബറില്‍ ഗോവയിലെ ഒരു ഹോട്ടലില്‍ വച്ച് തേജ്പാല്‍ സഹപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. ഗോവ പോലീസാണ് തേജ്പാലിനെ അറസ്റ്റു ചെയ്തത്.










from kerala news edited

via IFTTT