Story Dated: Saturday, January 17, 2015 09:36
ദമാസ്‌കസ്: സിറിയയില്‍ വീണ്ടും ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളുടെ ക്രൂരത. ഒരു ദിവസത്തിനിടെ ഐ.എസ് തീവ്രവാദികള്‍ 15 പേരെ കൊന്നൊടുക്കിയെന്നാണ് റിപ്പോര്‍ട്ട്. കുരിശിലേറ്റിയും വെടിവച്ചുമാണ് കൊല നടത്തിയതെന്ന് യു.കെ ആസ്ഥാനമായുള്ള മനുഷ്യാവകാശ നിരീക്ഷണ സമിതി വ്യക്തമാക്കി. മൃതദേഹങ്ങള്‍ നഗരങ്ങളില്‍ പ്രദര്‍ശനത്തിനും വച്ചു.കിഴക്കന്‍ മേഖലയില്‍പെട്ട് ദീര്‍ അല്‍ സൂര്‍, റാഖ തുടങ്ങിയ നഗരങ്ങളിലാണ് ഈ ക്രൂരകൃത്യം നടന്നത്.
ഇറാഖില്‍ നിന്നും സമാനമായ ക്രൂരതയുടെ വാര്‍ത്തകളാണ് പുറത്തുവരുന്നത്. രണ്ട് യുവാക്കളെ ഉയര്‍ന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്ന് തീവ്രവാദികള്‍ താഴേക്ക് വലിച്ചെറിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
from kerala news edited
via IFTTT