Story Dated: Wednesday, December 10, 2014 02:00
തിരുവനന്തപുരം: ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പല്‍ ഐ.എന്‍.എസ് കല്‍പ്പേനി വിഴിഞ്ഞം തുറമുഖത്ത് പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനത്തിന് തുറന്നുകൊടുത്തപ്പോള്‍ കാണാനെത്തിയത് ആയിരങ്ങള്‍. നാവികസേനാ വാരാഘോഷത്തിന്റെ ഭാഗമായി സേനയുടെ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനാണ് കപ്പലെത്തിയത്.
രാവിലെ 10 മണിയോടെ ജില്ലാ കലക്‌ടര്‍ ബിജു പ്രഭാകര്‍ കപ്പല്‍ സന്ദര്‍ശിച്ചു. കല്‍പ്പേനിയുടെ ക്യാപ്‌റ്റന്‍ ലഫ്. കമാന്‍ഡര്‍ രോഹിത് ബാജ്‌പേയി, കൊല്ലം പോര്‍ട്ട് ഓഫീസര്‍ ക്യാപ്‌റ്റന്‍ അശ്വിന്‍ പ്രതാപ്, തുറമുഖ വകുപ്പ് വിഴിഞ്ഞം പര്‍സര്‍ മോഹന്‍ദാസ് തുടങ്ങിയവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. കലക്‌ടര്‍ക്ക് കപ്പലിന്റെ പ്രവര്‍ത്തനങ്ങള്‍ ക്യാപ്‌റ്റന്‍ വിശദീകരിച്ചു. കടല്‍ക്കൊള്ളക്കാരെ തുരത്തി പ്രശസ്‌തിനേടിയ ഐ.എന്‍.എസ് കല്‍പ്പേനി സന്ദര്‍ശിക്കാനായത് അഭിമാനകരമായ മൂഹൂര്‍ത്തമാണെന്ന് ജില്ലാ കളക്‌ടര്‍ ബിജു പ്രഭാകര്‍ പറഞ്ഞു.
ജെറ്റ് ഫാസ്‌റ്റ് അറ്റാക്ക് ക്രാഫ്‌റ്റ് വിഭാഗത്തില്‍പ്പെടുന്ന കല്‍പ്പേനിയില്‍ ക്ലോസ് റേഞ്ച് നേവല്‍ ഗണ്‍-91 ആണ് ഉപയോഗിക്കുന്നത്. ഹൈസ്‌പീഡ് മോഡില്‍ മിനിറ്റില്‍ 500 തവണ വരെ നിറയൊഴിക്കാന്‍ ഇവയ്‌ക്ക് സാധിക്കും. 11 തരം മെഷീന്‍ ഗണ്ണുകളും വിവിധതരം മിസൈലുകളും കപ്പലിന്റെ സവിശേഷതകളാണ്. 2011 മാര്‍ച്ചില്‍ ഇന്ത്യന്‍ സമുദ്രത്തില്‍ സോമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ കപ്പലായ വേഗ തകര്‍ത്തത് കല്‍പ്പേനിയായിരുന്നു.
തിങ്കളാഴ്‌ച വൈകിട്ടോടെ വിഴിഞ്ഞത്തെത്തിയ കപ്പല്‍ ഇന്ന് തീരം വിടും. നേരത്തെ ബേപ്പൂര്‍, ആന്ത്രോത്ത് തുടങ്ങിയ തുറമുഖങ്ങള്‍ സന്ദര്‍ശിച്ചശേഷമാണ് കപ്പല്‍ വിഴിഞ്ഞത്തെത്തിയത്.
from kerala news edited
via IFTTT