ഇന്‍ ഹരി നഗര്‍ സിനിമയിലെ ഒരു ഡയലോഗ് ആണ് ഓര്‍മ്മ വരുന്നത്. ഗോവിന്ദന്‍ കുട്ടി സാറിന്റെ ടൈം, നല്ല ബെസ്റ്റ് ടൈം. അതൊന്നു മാറ്റി ബിജു മേനോന്റെ ടൈം നല്ല ബെസ്റ്റ് ടൈം എന്ന് പറയാനാണ് ഇപ്പോള്‍ തോന്നുന്നത്. എത്രയോ കാലങ്ങളായി നായക കഥാപാത്രങ്ങളുടെ കൈയ്യാളായും കൂട്ടുകരനായും ഒരു സഹനടന്‍ പരിവേഷത്തില്‍ മാത്രം ഒതുങ്ങി നടക്കുമ്പോഴും ബിജു മേനോന്‍ എന്ന നടന്റെ കഴിവില്‍ ആര്‍ക്കും സംശയമില്ലായിരുന്നു . ഒരുപാട് മികച്ച കഥാപാത്രങ്ങള്‍ മലയാള സിനിമയില്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുമുണ്ട്.
from kerala news edited
via IFTTT