121

Powered By Blogger

Tuesday, 9 December 2014

പാര്‍ട്ടിയില്‍ ഐക്യം വേണമെന്ന്‌ രാഹുല്‍ ഗാന്ധി; ജനപക്ഷ യാത്ര സമാപിച്ചു









Story Dated: Tuesday, December 9, 2014 07:02



mangalam malayalam online newspaper

തിരുവനന്തപുരം : കെ.പി.സി.സി പ്രസിഡന്റ്‌ വി.എം സുധീരന്‍ നയിച്ച ജനപക്ഷ യാത്ര തിരുവനന്തപുരത്ത്‌ സമാപിച്ചു. 140 നിയമസഭാ മണ്ഡലങ്ങളില്‍ പര്യടനം നടത്തിയ യാത്രയുടെ സമാപന ചടങ്ങില്‍ കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുഖ്യാതിഥിയായിരുന്നു. കോണ്‍ഗ്രസുകാര്‍ മാനസികമായി ഒന്നിക്കണമെന്ന്‌ രാഹുല്‍ ഗാന്ധി പറഞ്ഞു. വാക്കില്‍ മാത്രമല്ല പ്രവൃത്തിയിലും മാനസിക ഐക്യം വേണം. ആന്റണി പറഞ്ഞ കാര്യങ്ങള്‍ താന്‍ ആവര്‍ത്തിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെയും രാഹുല്‍ ഗാന്ധി രൂക്ഷവിമര്‍ശനം ഉന്നയിച്ചു. നൂറ്‌ ദിവസം കൊണ്ട്‌ കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന വാഗ്‌ദാനം മോഡി സര്‍ക്കാര്‍ പാലിച്ചില്ല. ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്താന്‍ മാത്രമാണ്‌ മോഡി സര്‍ക്കാരിന്‌ സാധിച്ചതെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.


ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല, കേന്ദ്ര മന്ത്രിമാരായ വയലാര്‍ രവി, എ.കെ ആന്റണി, ശശി തരൂര്‍ തുടങ്ങിയവര്‍ പങ്കെടുത്ത്‌ സംസാരിച്ചു. കോടതി നടപടികളിലൂടെ മദ്യനയത്തെ പരാജയപ്പെടുത്താനുള്ള ശ്രമമാണ്‌ സംസ്‌ഥാനത്ത്‌ നടന്നുകൊണ്ടിരിക്കുന്നതെന്ന്‌ സുധീരന്‍ പറഞ്ഞു. ജനകീയ സര്‍ക്കാരിന്റെ നയങ്ങളെ ഭരണഘടനാ സ്‌ഥാപനങ്ങള്‍ ദുര്‍ബലമാക്കരുത്‌. സര്‍ക്കാരിന്റെ മദ്യനയം തുടരമെന്നും ജനകീയ കോടതി മദ്യനയത്തെ അംഗീകരിക്കുന്നുവെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയില്‍ ഐക്യം വേണമെന്ന്‌ എ.കെ ആന്റണി പറഞ്ഞു. പാര്‍ട്ടിയെ ഒറ്റക്കെട്ടായി നയിക്കേണ്ടത്‌ ഉമ്മന്‍ ചാണ്ടിയും രമേശ്‌ ചെന്നിത്തലയും സുധീരനും ചേര്‍ന്നാണെന്ന്‌ ആന്റണി പറഞ്ഞു. പിന്നീട്‌ സംസാരിച്ച രാഹുല്‍ ഗാന്ധിയും ആന്റണിയുടെ വാക്കുകള്‍ പിന്തുണച്ചു.


ശസ്‌ത്രക്രിയയ്‌ക്കു ശേഷം വിശ്രമിക്കുന്ന സ്‌പീക്കര്‍ ജി. കാര്‍ത്തികേയനെ രാഹുല്‍ ഗാന്ധി വൈകിട്ട്‌ സന്ദര്‍ശിക്കും. നാളെ കെ.പി.സി.സി യോഗത്തിലും അദ്ദേഹം പങ്കെടുക്കും










from kerala news edited

via IFTTT