Story Dated: Wednesday, December 10, 2014 01:56
എടത്വാ: പച്ച തേങ്ങ സംഭരണ തൊഴിലാളികളെ ചില കൃഷി ഓഫീസര്‍മാര്‍ പീഡിപ്പിക്കുന്നതായി ആരോപണം. ആലപ്പുഴ ജില്ലയിലെ ചില കൃഷി ഓഫീസര്‍മാരുടെ പേരിലാണ് പച്ച തേങ്ങ സംഭരണ തൊഴിലാളി യൂണിയന്‍ ജില്ലാ പ്രവര്‍ത്തക യോഗം ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ജില്ലാ പ്രസിഡന്റ് അലക്‌സാണ്ടര്‍ സി.ജി. അധ്യക്ഷത വഹിച്ചു. സോഷ്യലിസ്‌റ്റ് ജനതാ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് കണ്ടല്ലൂര്‍ ശങ്കരനാരായണന്‍ ഉദ്‌ഘാടനം ചെയ്‌തു. പി.എന്‍. മോഹനന്‍, വര്‍ഗീസ് മത്തായി, റിയാസ് കെ., അനില്‍, വിജയകുമാര്‍. എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി അലക്‌സാണ്ടര്‍ സി.ജി. (പ്രസിഡന്റ്), അഖിലേഷ് വര്‍മ്മ (വൈസ് പ്രസിഡന്റ്), വിജയകുമാര്‍ (സെക്രട്ടറി) മോഹനന്‍ പി.എന്‍,, സൂര്യ എം. (ജോയിന്റ് സെക്രട്ടറി), ശാലിനി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
from kerala news edited
via IFTTT