Story Dated: Wednesday, December 10, 2014 02:00
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ഗേള്‍സ് എച്ച്.എസ്.എസിലെ വനിതാ ലൈബ്രേറിയന്‍ ആരതിയുടെ സേവനം അവസാനിപ്പിച്ചുകൊണ്ടുള്ള പി.ടി.എയുടെ നീക്കം വിവാദമായി. ഇതില്‍ പ്രതിഷേധിച്ച് നഗരസഭ സ്‌റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്റെ നേതൃത്വത്തില്‍ പൂട്ട് തകര്‍ത്ത് ആരതിയെ ലൈബ്രറി റൂമിനുള്ളില്‍ പ്രവേശിപ്പിച്ചു. ആരതിയെ തടയാനായി പി.ടി.എയിലെ ചിലരാണ് വാതില്‍ പൂട്ടിയത്.
പി.ടി.എ. ആണ് ഇതേവരെ വേതനം നല്‍കിവന്നിരുന്നത്. ഇപ്പോഴവര്‍ തുക നല്‍കാന്‍ സന്നദ്ധരല്ലത്രെ. പകരം നഗരസഭ ശമ്പളം നല്‍കാന്‍ മുന്നോട്ടുവന്നെങ്കിലും സ്‌കൂള്‍ അധികൃതര്‍ വഴങ്ങിയില്ല. തുടര്‍ന്നാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ആരതിയെ ഒഴിവാക്കാന്‍ ചിലര്‍ കുപ്രചരണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പകരം സ്‌കൂളിലെ ബന്ധപ്പെട്ട ചിലരുടെ പാര്‍ശ്വവര്‍ത്തികളെ തിരുകി കയറ്റാനുള്ള നീക്കമുണ്ടായപ്പോഴാണ് അഭിഭാഷകനായ കൗണ്‍സിലറും കൂട്ടരും രംഗത്തുവന്നത്.
from kerala news edited
via IFTTT