കുവൈത്തില്‍ വിദേശികള്‍ 25 ലക്ഷമായി ഇന്ത്യക്കാര്‍ 6.73 ലക്ഷം
Posted on: 10 Dec 2014
കുവൈത്ത്‌സിറ്റി: കുവൈത്തിലെ വിദേശ ജനസംഖ്യ 24,33,559 ആയി.
ആഭ്യന്തരമന്ത്രാലയത്തിന്റെ കുടിയേറ്റ വിഭാഗം നടത്തിയ വാര്‍ഷിക കണക്കെടുപ്പ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്ത്യക്കാരുടെ എണ്ണം 6.73 ലക്ഷമായി. വിദേശികളില്‍ 16,12,699 േപര്‍ പുരുഷന്മാരും 8,20,550 പേര്‍ സ്ത്രീകളുമാണ്. ഇതില്‍ 11,92,105 വിദേശികള്‍ സ്വകാര്യമേഖലയില്‍ വിസ 18 പ്രകാരം തൊഴില്‍ചെയ്യുന്നു. പൊതുമേഖലയില്‍ വിസ 17 പ്രകാരം 99,940 പേര്‍ ജോലി ചെയ്യുന്നുണ്ട്. അതേസമയം, വിസ 20 പ്രകാരം ഗാര്‍ഹിക തൊഴിലാളികള്‍ 6,19,895 പേരാണ്.
കുവൈത്തിലെ കുടുംബവിസ22ല്‍ 5,18,377 വിദേശികളും 655 വിദേശവിദ്യാര്‍ഥികളും രാജ്യത്ത് വസിക്കുന്നവരുടെ പട്ടികയില്‍ പെടുന്നു. വിദേശികളില്‍ ഈജിപ്തുകാരാണ് രണ്ടാംസ്ഥാനത്ത്5,20,000 പേര്‍.
വിദേശജനസംഖ്യയില്‍ വലിയൊരു വിഭാഗം അടിസ്ഥാനവര്‍ഗ തൊഴിലാളികളും ഗാര്‍ഹിക തൊഴിലാളികളുമാണ്. ഇവരില്‍ ഭൂരിഭാഗവും ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവരാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വിദേശ ജനസംഖ്യയുടെ മുന്നില്‍ രണ്ട് ഭാഗമുള്ള അടിസ്ഥാന വര്‍ഗ തൊഴിലാളികളുടെ തള്ളിക്കയറ്റം നിയന്ത്രിക്കണമെന്നും രാജ്യത്തെ തൊഴില്‍മേഖല പൂര്‍ണമായും വിദേശികളെ ആശ്രയിക്കുന്ന പ്രവണതയ്ക്ക് മാറ്റം വരുത്തണമെന്നുമാണ് പാര്‍ലമെന്റംഗങ്ങള്‍ ആവശ്യപ്പെടുന്നത്.
പാര്‍ലമെന്റിന്റെ നിയമസമിതി നവംബറില്‍ അവതരിപ്പിച്ച കരട് ബില്ലില്‍ വിദേശികളുടെ താമസം അഞ്ചുവര്‍ഷമായി പരിമിതപ്പെടുത്തുന്നതിനും കുടുംബങ്ങളെ രാജ്യത്തേക്ക് കൊണ്ടുവരുന്നത് നിയന്ത്രിക്കുന്നതിനും വ്യവസ്ഥയുണ്ട്.
സ്വദേശി ജനസംഖ്യയില്‍നിന്ന് 10 ശതമാനം കുറവുവരുത്തി വിദേശ ജനസംഖ്യ നിയന്ത്രിക്കുന്നതിനാണ് കരട് ബില്ലിലെ മറ്റൊരു വ്യവസ്ഥ. അതായത് ഒരു രാജ്യക്കാരും 1,25,000 ജനസംഖ്യയില്‍ കൂടാന്‍ അനുവദിക്കരുത്.

from kerala news edited
via IFTTT