121

Powered By Blogger

Tuesday, 9 December 2014

ജല അഥോറിറ്റിയിലെ കരാറുകാര്‍ സമരത്തിലേക്ക്‌











Story Dated: Wednesday, December 10, 2014 01:58


കോഴിക്കോട്‌: കുടിശിക ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്‌ കേരള ജല അതോറിറ്റിയിലെ ചെറുകിട കരാറുകാര്‍ സമരത്തിലേക്ക്‌. ജല അഥോറിറ്റിയിലെ ചെറുകിട കരാറുകാര്‍ക്ക്‌ മലബാര്‍ മേഖലയില്‍ ലഭിക്കാനുള്ള 25 കോടി രൂപ കുടിശിക ലഭിക്കാതെ പ്രവൃത്തികള്‍ ഏറ്റെടുക്കില്ലെന്ന്‌ കേരള ഗവണ്‍മെന്റ്‌ കോണ്‍ട്രാക്‌ടേഴ്‌സ് ഫെഡറേഷന്‍ ഉത്തര മേഖലാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മേയില്‍ 15 ദിവസത്തെ സമരത്തെ തുടര്‍ന്നുണ്ടാക്കിയ ഒത്തു തീര്‍പ്പില്‍ 2010-2013 വര്‍ഷത്തെ കുടിശിക ഓഗസ്‌റ്റോടെ തീര്‍ക്കുമെന്ന്‌ അറിയിച്ചിരുന്നു. ഇതിനായി ചീഫ്‌ എന്‍ജിനീയറേയും സുപ്രണ്ടിംഗ്‌ എഞ്ചിനീയറേയും ചുമതലപ്പെടുത്തുകയും ചെയ്‌തു.


മാസങ്ങളായിട്ടും 2013 ലെ വരള്‍ച്ചാ പദ്ധതിയില്‍ തീര്‍ത്ത ജോലിയുടെ പോലും കുടിശിക നല്‍കിയില്ല. തുടര്‍ന്ന്‌ സിവില്‍, ഇലക്ര്‌ടിക്കല്‍ തുടങ്ങിയ എല്ലാ വിഭാഗങ്ങളിലെയും അറ്റകുറ്റപ്രവൃത്തികള്‍ ചെറുകിട കരാറുകാര്‍ അഞ്ചു ദിവസമായി നിര്‍ത്തിവെച്ചിരിക്കുകയാണ്‌. പരിഹാരമുണ്ടാകാത്ത പക്ഷം സമരം ശക്‌തമാക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ കെ.ജി.സി. എഫ്‌. സംസ്‌ഥാന ജനറല്‍ സെക്രട്ടറി പി. നാഗരത്നന്‍, ഉത്തരമേഖലാ പ്രസിഡന്റ്‌ പി. സോമശേഖരന്‍, പി. അബ്‌ദുല്‍റൗഫ്‌, ജിതിന്‍ ഗോപിനാഥ്‌ എന്നിവര്‍ പങ്കെടുത്തു.










from kerala news edited

via IFTTT