121

Powered By Blogger

Tuesday, 9 December 2014

ഗൂഗിള്‍ മാപ്പില്‍ ദുബായിലെ പാതകളും








ഗൂഗിള്‍ മാപ്പില്‍ ദുബായിലെ പാതകളും


Posted on: 10 Dec 2014


ദുബായ്: ഗൂഗിള്‍ മാപ്പില്‍ ദുബായിലെ പാതകളുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയതായി മുനിസിപ്പാലിറ്റി അറിയിച്ചു. നഗരത്തിലെ സുപ്രധാന തെരുവുകളെല്ലാം തന്നെ 'ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ'വില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇത്തരത്തില്‍ ഗൂഗിള്‍ മാപ്പില്‍ റോഡുകള്‍ ഇടംപിടിക്കുന്ന ആദ്യ അറബ് നഗരമാണ് ദുബായ് എന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ വ്യക്തമാക്കി.

ഗതാഗതം എളുപ്പമാക്കാനും റോഡുകളുടെ മനോഹരദൃശ്യങ്ങള്‍ കാണാനും ലാന്‍ഡ് മാര്‍ക്കുകള്‍ മനസ്സിലാക്കാനും സ്ട്രീറ്റ് വ്യൂ സഹായകമാകും. ലോകത്തിന്റെ ഏതുകോണില്‍ നിന്നായാലും ദുബായ് നഗരത്തിലൂടെ 'വെര്‍ച്വല്‍ ടൂര്‍' നടത്താന്‍ ഗൂഗിള്‍മാപ്പ് വഴി സാധിക്കുമെന്ന് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഹുസ്സൈന്‍ നാസ്സര്‍ ലൂത്ത പറഞ്ഞു.

ശൈഖ് സായിദ് റോഡ്, ഡൗണ്‍ ടൗണ്‍, അല്‍ സഫുവ, ദുബായ് മറീന, ബിസിനസ് ബേ, ബര്‍ ദുബായ്, ദേര തുടങ്ങിയ പ്രദേശങ്ങളിലെ വീഥികള്‍ മാപ്പില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇവയുടെ 360 ഡിഗ്രിയിലുള്ള കാഴ്ചകള്‍ സാധ്യമാകും.

സ്ട്രീറ്റ് വ്യൂ വഴി ബുര്‍ജ് ഖലീഫയും ലോകത്തിലെതന്നെ വന്‍കിട ഷോപ്പിങ് മാളുകളില്‍ ഒന്നായ ദുബായ് മാളും കാണാനാകുമെന്ന് ഗൂഗിള്‍ അധികൃതര്‍ അറിയിച്ചു. ദുബായ് ക്രീക്ക്, ബീച്ചുകള്‍, നടപ്പാതകള്‍ തുടങ്ങിയവയും വ്യക്തമായി ദൃശ്യമാകുന്നുണ്ട്.










from kerala news edited

via IFTTT

Related Posts:

  • സീറോ മലബാര്‍ കത്തീഡ്രല്‍ പുല്‍ക്കൂട്, കരോള്‍ മത്സര വിജയികള്‍ സീറോ മലബാര്‍ കത്തീഡ്രല്‍ പുല്‍ക്കൂട്, കരോള്‍ മത്സര വിജയികള്‍Posted on: 09 Jan 2015 ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രലില്‍ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ക്രിസ്മസ് തിരുകര്‍മ്… Read More
  • ഏഷ്യന്‍ വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പ്‌ ഏഷ്യന്‍ വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പ്‌Posted on: 09 Jan 2015 ദോഹ: ദോഹയില്‍ നടക്കുന്ന ഏഷ്യന്‍ വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ കരുത്ത് കാട്ടി. ആറു സ്വര്‍ണമുള്‍പ്പെടെ 14 മെഡലുകളാണ് ഇന്ത്യ നേടിയത്. 17-… Read More
  • കുരുന്നു പ്രതിഭകളുടെ ശാസ്ത്രമേള കുരുന്നു പ്രതിഭകളുടെ ശാസ്ത്രമേളPosted on: 09 Jan 2015 ഷാര്‍ജ: ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ ബോയ്‌സ് വിഭാഗം 'പ്രോട്ടോസ്റ്റാര്‍സ്' എന്ന പേരില്‍ കുരുന്നു പ്രതിഭകളുടെ ശാസ്ത്രമേള സംഘടിപ്പിച്ചു.ഒന്ന് മുതല്‍ പത്താം ക്ലാസ് വരെയു… Read More
  • ഫാ.തോമസ് കുര്യന് യാത്രയയപ്പ്‌ ഫാ.തോമസ് കുര്യന് യാത്രയയപ്പ്‌Posted on: 09 Jan 2015 ന്യൂയോര്‍ക്ക്: ഓക്പാര്‍ക്ക് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ വികാരിയായി സേവനം അനുഷ്ഠിച്ചുവന്ന ഫാ.തോമസ് കുര്യന് യാത്രയയപ്പ് നല്‍കി. കുര്‍ബാനാനന്തരം കൂട… Read More
  • സമസ്ത മീലാദ്് ക്യാമ്പയിന്‍ വെള്ളിയാഴ്ച സമസ്ത മീലാദ്് ക്യാമ്പയിന്‍ വെള്ളിയാഴ്ചPosted on: 09 Jan 2015 മനാമ: വാഗ്മിയും യുവപണ്ഡിതനുമായ മുനീര്‍ ഹുദവി വിളയില്‍ ജനവരി 9 ന് മനാമ പാക്കിസ്താന്‍ ക്ലബ്ബില്‍ പ്രഭാഷണം നടത്തും.'അന്ത്യ പ്രവാചകനിലൂടെ അല്ലാഹുവിലേക്ക്' എന്ന പ്രമ… Read More