: ? |
കേപ്ടൗണ്‍:
മഞ്ഞു മൂടി കിടക്കുന്ന അന്റാര്‍ട്ടിക്കയിലേക്ക് സഞ്ചാരികള്‍ എത്തുന്നതില്‍ പുതുമയൊന്നുമില്ല. എന്നാല്‍, ദക്ഷിണധ്രുവത്തിലേക്കുള്ള സഞ്ചാരം ഒരു ട്രാക്ടറിലായാലോ. അതില്‍ സാഹസികതയും കൗതുകവുമുണ്ട്.
മഞ്ഞിലൂടെ 2500 കിലോമീറ്ററിലേറെ ട്രാക്ടറില്‍ സഞ്ചരിച്ച് സാഹസിക പ്രകടനം നടത്തിയിരിക്കുന്നത് ഡച്ച് നടിയായ ഒസ്സീവൂര്‍ട്ടാണ്. ട്രാക്ടര്‍ ഗേള്‍ എന്നാണ് ഒസ്സീവൂര്‍ട്ട് അറിയപ്പെടുന്നത്. റഷ്യയിലെ നോവാ ബേസില്‍നിന്ന് തുടങ്ങി ആഫിക്കചുറ്റി 16 ദിവസംകൊണ്ട് 1500 മൈല്‍ താണ്ടിയാണ് ഒസ്സീവൂര്‍ട്ട് തന്റെ ട്രാക്ടര്‍ സവാരി പൂര്‍ത്തിയാക്കിയത്. ശരാശരി മണിക്കൂറില്‍ മൂന്ന് കിലോമീറ്റര്‍ വേഗത്തിലായിരുന്നു സഞ്ചാരം. ചില സ്ഥലങ്ങളില്‍ ഒച്ചിഴയുംമ്പോലെ അരക്കിലോമീറ്ററാണ് മണിക്കൂറില്‍ പിന്നിടാനായത്.
ഡച്ച്കാരിയുടെ പതിറ്റാണ്ടുകള്‍ നീണ്ട സ്വപ്‌നമാണ് ഇത്തവണ സഫലമായത്. 2005-ല്‍ ഒസ്സീവൂര്‍ട്ടിന്റെ ആദ്യശ്രമം വിജയിച്ചിരുന്നില്ല. ആഫ്രിക്കയിലൂടെ തനിച്ചാണ് സഞ്ചരിച്ചിരുന്നതെങ്കിലും അന്റാര്‍ട്ടിക്കയില്‍ ട്രാക്ടറിന്റെ യന്ത്രത്തകരാറുകള്‍ പരിഹരിക്കാന്‍ ഫ്രഞ്ചുകാരനായ മെക്കാനിക്കും കൂടെയുണ്ടായിരുന്നു.
from kerala news edited
via IFTTT