Story Dated: Wednesday, December 10, 2014 02:00
പൂവാര്‍: മഴക്കാല പകര്‍ച്ച വ്യാധികള്‍ പടര്‍ന്നുപിടിക്കാതിരിക്കാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ മുന്‍കരുതല്‍ നടപടികള്‍ എടുക്കണമെന്ന ആവശ്യം ശക്തമായി. പൂവാര്‍, കരുംകുളം തീരദേശങ്ങളില്‍ മഴവെള്ളം കെട്ടിനിന്ന് കൊതുകുകള്‍ പെരുകുന്നതും വെള്ളം ഒലിച്ചുപോകാന്‍ ചാലുകള്‍ വെട്ടിത്തെളിച്ച് സൗകര്യമുണ്ടാക്കണമെന്നുമാണ് പൊതു ആവശ്യം. ചപ്പുചവറുകള്‍ കൂമ്പാരമായി കിടക്കുന്നതും കന്നുകാലി ഇറച്ചി അവശിഷ്ടങ്ങള്‍ റോഡരികുകളില്‍ നിക്ഷേപിക്കുന്നതും തടയാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യമുണ്ട്.
പൂവാര്‍ പാലം റോഡിന്റെ ഇരുവശങ്ങളിലും മത്സ്യ കച്ചവടത്തിനുശേഷം വലിച്ചെറിയുന്ന അവശിഷ്ടങ്ങള്‍ ദുര്‍ഗന്ധമുണ്ടാക്കുന്നതായി പരാതിയുണ്ട്. നെയ്യാറിലെ പൊഴിവെള്ളം ഗതിമാറി ഒഴുകി പല ഇടങ്ങളിലും കെട്ടിനിന്ന് ദുര്‍ഗന്ധവും കൊതുകുകള്‍ പെറ്റു പെരുകാനും ഇടയാകുന്നു. ഗ്രാമപഞ്ചായത്ത് അധികൃതര്‍ തൊഴിലുറപ്പ് ജോലിക്കാരെ ഉപയോഗിച്ച് തീരദേശങ്ങളിലെ മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തയാറാകണമെന്ന് വിവിധ സംഘടനാ പ്രവര്‍ത്തകര്‍ ആവശ്യമുന്നയിച്ചു. പകര്‍ച്ച പനിയും മലേറിയയും തീരദേശത്ത് ഇന്നത്തെ സാഹചര്യത്തില്‍ വ്യാപകമായി പടര്‍ന്നുപിടിക്കാന്‍ ഇടയുള്ളതുകൊണ്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നേരിട്ട് സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണമെന്നും പൊതു നിര്‍ദേശമുണ്ട്.
from kerala news edited
via
IFTTT
Related Posts:
അധ്യാപകര്‍ ഡി.ഇ.ഒ ഓഫീസ് ഉപരോധിച്ചു Story Dated: Sunday, March 8, 2015 06:03ആറ്റിങ്ങല്‍: എസ്.എസ്.എല്‍.സി പരീക്ഷാ ഡ്യൂട്ടി നിര്‍ണയത്തിലെ കെടുകാര്യസ്ഥതയില്‍ പ്രതിഷേധിച്ച് അധ്യാപകര്‍ ഡി.ഇ.ഒ ഓഫീസ് ഉപരോധിച്ചു. നടപ്പുവര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയുടെ… Read More
പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു Story Dated: Saturday, March 7, 2015 01:53മാറനല്ലൂര്‍: മാറനല്ലൂര്‍ പഞ്ചായത്തില്‍ വണ്ടന്നൂര്‍ വാര്‍ഡില്‍ തേവരക്കോട് പുതുക്കാട്ടുവിള അംബേദ്കര്‍ കോളനിയിലെ പബ്ലിക് പൈപ്പ് പൊട്ടി ഒരു വര്‍ഷമായി കുടിവെള്ളം പാഴാകുന്നു. വ… Read More
ആളില്ലാത്ത പോലീസ് പിക്കറ്റ് പോസ്റ്റില്‍ തീപിടിച്ചു Story Dated: Sunday, March 8, 2015 06:03ബാലരാമപുരം: വിഴിഞ്ഞം കോസ്റ്റല്‍ പോലീസ് സ്റ്റേഷനു സമീപം തെമ്മാടിമുക്കില് പോലീസ് പിക്കറ്റ് പോസ്റ്റിന്റെ ഷെഡ്ഡിനു തീപിടിച്ചു. ആഴക്കടല്‍ മത്സ്യനിരോധനമുളള സീസണില്മാത്രമാണ… Read More
അംഗങ്ങള്‍ അറിയാതെ സെക്രട്ടറി വായ്പ എടുത്ത് കബളിപ്പിച്ചു Story Dated: Sunday, March 8, 2015 06:03ശ്രീകാര്യം: ചെറുവയ്ക്കല്‍ പ്രവര്‍ത്തിക്കുന്ന ജനശ്രീ യൂണിറ്റില്‍ അംഗങ്ങള്‍ അറിയാതെ സെക്രട്ടറി ബാങ്കില്‍ നിന്നും ലോണെടുത്തു പണം തട്ടിയതായി പരാതി. അംഗങ്ങളുടെ പേരില്‍ കഴിഞ്ഞ ദിവസം റ… Read More
ആന പാപ്പാനു മര്‍ദനം മുന്പാപ്പാനും കൂട്ടുകാരും പ്രതികള്‍ Story Dated: Sunday, March 8, 2015 06:03ബാലരാമപുരം: ഉത്സവത്തിനുകൊണ്ടു പോയ ആനയെ മടക്കിക്കൊണ്ടുപോകുന്നതിനിടയില് പാപ്പാനു മര്‍ദനമേറ്റു. കൊല്ലയില്‍ മഞ്ചവിളാകം അശ്വതി വീട്ടില്‍ ഗോപകുമാറി(50)നാണ് മര്‍ദനമേറ്റത്. വെളളി… Read More