121

Powered By Blogger

Tuesday, 9 December 2014

ജപ്‌തി ഭീഷണിയെത്തുടര്‍ന്നു മകനും മാതാവും മരിച്ച സംഭവം; ബാങ്ക്‌ സെക്രട്ടറിയെയും പ്രസിഡന്റിനെയും തടഞ്ഞുവച്ചു











Story Dated: Wednesday, December 10, 2014 01:59


അടൂര്‍: ജപ്‌തി ഭീഷണിയെ തുടര്‍ന്ന്‌ യുവാവ്‌ ആത്മഹത്യചെയ്യുകയും മനംനൊന്ത്‌ മാതാവ്‌ മരിക്കുകയും ചെയ്‌ത സംഭവത്തില്‍ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ ബാങ്ക്‌ സെക്രട്ടറിയേയും പ്രസിഡന്റിനേയും മൂന്ന്‌ മണിക്കൂര്‍ തടഞ്ഞുവച്ചു.


ഇന്നലെ രാവിലെ 10.30ന്‌ കടമ്പനാട്‌ വടക്ക്‌ സര്‍വീസ്‌ സഹകരണ ബാങ്ക്‌പ്രസിഡന്റ്‌ കെ.വൈ. വര്‍ഗീസ്‌, സെക്രട്ടറി സണ്ണി പി. സാമുവല്‍ എന്നിവരെയാണ്‌ ഡി.വൈ. എഫ്‌.ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചത്‌. തുടര്‍ന്ന്‌ ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗങ്ങള്‍ സ്‌ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി. മൂന്ന്‌ മാസത്തിനകം കടമ്പനാട്‌ വടക്ക്‌ ലീലാസദനത്തില്‍ ശശിധരന്റെ ഭാര്യ ശാരദാമണിയുടേയും മകന്‍ അനുരൂപിന്റെയും പേരിലുള്ള ജപ്‌തി നടപടികള്‍ പിന്‍വലിച്ച്‌ ആധാരം തിരികെ ശശിധരന്‌ നല്‍കാമെന്ന്‌ ബാങ്ക്‌ സെക്രട്ടറിയും പ്രസിഡന്റും ഉറപ്പു നല്‍കി. ഇതേ തുടര്‍ന്നാണ്‌ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ സമരം അവസാനിപ്പിച്ചത്‌.


സംസ്‌ഥാന കമ്മറ്റിയംഗം എസ്‌. രാജീവ്‌, ജില്ലാ വൈസ്‌പ്രസിഡന്റ്‌ എ.ആര്‍. അജീഷ്‌കുമാര്‍, മേഖലാ സെക്രട്ടറി എസ്‌. അനീഷ്‌, പ്രസിഡന്റ്‌ റിജോ കെ. ബാബു, പ്രശാന്ത്‌ പ്ലാന്തോട്ടം, ശ്രീനി, സുനീഷ്‌, ജയന്‍ പൂമൂട്‌, സതീഷ്‌, ബിനു, രാജേഷ്‌, ജഗന്‍, വിനീത്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.










from kerala news edited

via IFTTT