Story Dated: Wednesday, December 10, 2014 01:58
പേരാമ്പ്ര: കുറ്റ്യാടി ഉള്ള്യേരി സംസ്‌ഥാന പാതയില്‍ പേരാമ്പ്ര കൈതക്കല്‍ ടൗണിനടുത്ത് കാര്‍ നിയന്ത്രണം വിട്ട് ഇലക്‌ട്രിക് പോസ്‌റ്റിലിടിച്ചതിനു ശേഷം താഴ്‌ചയിലുള്ള കോണ്‍ക്രീറ്റ് കെട്ടിടത്തിനടുത്തേക്ക് മറിഞ്ഞു. ചൊവ്വാഴ്‌ച പുലര്‍ച്ചെ പേരാമ്പ്രയില്‍നിന്ന് മുളിയങ്ങലിലേക്കു പോകുകയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്.
വാളൂര്‍ സ്വദേശിയായ ഈങ്ങാരി അബ്‌ദുറഹിമാന്‍ കുട്ടിയുടെ ഉടമസ്‌ഥതയിലുള്ള കാറില്‍ മകന്‍ ആരിഫും സുഹൃത്ത് ഷെബിനുമാണ് ഉണ്ടായിരുന്നത്. അപകടത്തില്‍ ഇവര്‍ക്ക് സാരമായപരിക്കൊന്നും ഏല്‍ക്കാതെ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
from kerala news edited
via IFTTT