യു.ഐ.എ വാര്‍ഷികാഘോഷവും അവാര്‍ഡ് ദാനവും
Posted on: 04 Feb 2015
സിഡ്‌നി : യുണൈറ്റഡ് ഇന്ത്യന്‍ അസോസിയേഷന്റെ (യു.ഐ.എ) ഇരുപതാം വാര്‍ഷികാഘോഷവും അവാര്‍ഡ് ദാനവും ബ്ലാക്ക്ടൗണ്‍ ബൗമാന്‍ ഹാളില്‍ ആഘോഷിച്ചു. യു.ഐ.എ യുടെ ഈ വര്‍ഷത്തെ അവാര്‍ഡിനായി സിഡ്‌നി മലയാളി അസോസിഘയഷന്റെ നോമിനികളായ രാമന്‍ കൃഷ്ണയ്യര്‍ (ഔട്ട്‌സ്റ്റാന്‍ഡിങ് പേഴ്‌സണ്‍ ഓഫ് ദി ഇയര്‍) കെ.പി ജോസ് (കമ്യൂണിറ്റി വര്‍ക്കര്‍ ഓഫ് ദി ഇയര്‍) രോഹിത് റോയ് (ഹൈ അച്ചീവ്‌മെന്റ് അവാര്‍ഡ് ) എന്നിവര്‍ക്ക് മലയാളി സമൂഹത്തില്‍നിന്നും അവാര്‍ഡുകള്‍ ലഭിച്ചു.
സിഡ്‌നി മലയാളി അസോസിയേഷന്റെ പ്രഥമ സെക്രട്ടറിയും (1976) പത്രപ്രവര്‍ത്തകനും സാമൂഹിക പ്രവര്‍ത്തന രംഗത്തെ സജീവ സാന്നിധ്യവുമായ രാമന്‍ കൃഷ്ണയ്യരുടെ നിസ്വാര്‍ത്ഥ സേവനങ്ങള്‍ക്കാണ് അംഗീകാരം ലഭിച്ചത്. മലയാളികള്‍ ദുരന്തങ്ങള്‍ നേരിട്ട സമയങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് കെ പി ജോസിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയതിനാണ് രോഹിത് അംഗീകരിക്കപ്പെട്ടത്. സിഡ്‌നി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ബാബു വര്‍ഗീസും എക്‌സിക്യൂട്ടീവ് അംഗങ്ങളും അവാര്‍ഡ് ജേതാക്കളെ അനുമോദിച്ചു. ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സഞ്ജയ് സുധീര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കുടിയേറ്റവകുപ്പ് മന്ത്രി വിക്ടര്‍ ഡോമിനെല്ലോ മുഖ്യപ്രഭാഷണം നടത്തി. മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ സൈമണ്‍ കാറ്റിച് അവാര്‍ഡുകള്‍ സമ്മാനിച്ചു. യു ഐ എ പ്രസിഡന്റ് ജോണ്‍ കെന്നഡി സ്വാഗതവും യൂത്ത്വിങ് പ്രസിഡന്റ് നന്ദിയും പറഞ്ഞു.
വാര്‍ത്ത അയച്ചത്: ടോമി വര്‍ഗീസ്
from kerala news edited
via IFTTT