Story Dated: Wednesday, February 4, 2015 12:58
പാലക്കാട് : പട്ടാമ്പി കുലുക്കല്ലൂരില്‍ അമ്മയെയും രണ്ടുകുട്ടികളെയും പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടത്തി. നാട്യമംഗലം വടക്കുംമുറി മുക്കാലിക്കുത്തില്‍ ദിനേശിന്റെ ഭാര്യ ജിജി കൃഷ്‌ണ(24), മക്കളായ വിഷ്‌ണുപ്രിയ(6), വിഷ്‌ണുവര്‍ധന്‍(ഒന്ന്) എന്നിവരെയാണ് വീടിന്റെ ടെറസില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ടെറസില്‍ നിന്നു തീ ഉയരുന്നതു കണ്ട് സമീപവാസികളും അഗ്നിശമനസേനയും രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും രക്ഷിക്കാനായില്ല. മണല്‍ തൊഴിലാളിയായ ദിനേശ് സംഭവ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
from kerala news edited
via IFTTT